ചൂണ്ടയിടൽ മത്സരം 22ന്

Saturday 15 June 2024 12:02 AM IST
ചൂണ്ടയിടൽ മത്സരം

തിരുവമ്പാടി : പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജേസീസ് തിരുവമ്പാടിയുടെ സഹകരണത്തോടെ 22ന് രാവിലെ 9ന് ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. തിരുവമ്പാടി പെരുമാലിപ്പടി ലേക് വ്യൂ ഫാം സ്റ്റേയിലാണ് മത്സരം. വിജയികൾക്ക് യഥാക്രമം 5000, 2500, 1500 രൂപ പ്രൈസ് നൽകും. പിടിക്കുന്ന മത്സ്യങ്ങളുടെ എണ്ണമാണ് വിജയത്തിനുള്ള മാനദണ്ഡം. വലിയ മത്സ്യം പിടിക്കുന്ന ഒരാൾക്ക് 1000 രൂപ ക്യാഷ് പ്രൈസും നൽകും. രജിസ്‌ട്രേഷൻ ഫീ 200 രൂപ.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് 100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 8921 677943, 9447365 065.

Advertisement
Advertisement