നന്മ സർഗോത്സവം

Saturday 15 June 2024 1:51 AM IST
സർഗോത്സവം

പട്ടാമ്പി: മലയാളി കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ കമ്മിറ്റി നടത്തുന്ന സർഗോത്സവം ജൂലൈ 13,14 തീയതികളിൽ വട്ടേനാട് ജി.എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 18-35 വയസ്, 36-60,​ 60 വയസ്സിന് മുകളിൽ എന്നിങ്ങനെ 3 വിഭാഗങ്ങളിലായി നൃത്തം, സംഗീതം, അഭിനയം, രചന എന്നീ ഇനങ്ങളിൽ മത്സരം അരങ്ങേറും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാനതല സർഗോത്സവത്തിൽ പങ്കെടുക്കാം. ജൂൺ 22ന് മുൻപ് അപേക്ഷിക്കണമെന്ന് ജില്ലാ സെക്രട്ടറി അച്യുതൻ രംഗസൂര്യ അറിയിച്ചു. ഫോൺ: 9061947282, 9846178196, 9744790698.

Advertisement
Advertisement