ഫുട്‌ബാൾ ക്യാമ്പ്

Saturday 15 June 2024 1:54 AM IST
ഫുട്ബാൾ

മണ്ണാർക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനിൽ 'സമഗ്ര ' പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന ഫുട്‌ബാൾ ക്യാമ്പിന്റെ സമാപനവും സൗഹൃദ ഫുട്‌ബാൾ മത്സരവും നാളെ നടക്കും. രാവിലെ 8ന് കുന്തിപ്പുഴ ബ്രിച്ചസ് ടർഫിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽകളത്തിൽ അദ്ധ്യക്ഷനാകും. ഫുട്‌ബാളിൽ താത്പര്യമുള്ള കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിനാണ് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് മൈതാനത്ത് ഒരു മാസമായി കോച്ചിംഗ് ക്യാമ്പ് നടത്തിവരുന്നത്. 13 മുതൽ 17 വയസുവരെയുള്ള നൂറോളം കുട്ടികളാണ് പങ്കെടുക്കുന്നത്.

Advertisement
Advertisement