മിഥുനമാസ പൂജകൾക്ക് ശബരിമല നടതുറന്നു

Saturday 15 June 2024 4:01 AM IST

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി ശബരിമല നട തുറന്നു. സുപ്രീംകോടതി ജ‌ഡ്ജി സി.ടി.രവികുമാർ ഇന്നലെ ദർശനം നടത്തി. മേൽശാന്തി പി.ജി. മുരളി മാളികപ്പുറം ക്ഷേത്രം തുറന്നു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്ന് രാവിലെ 5ന് നടതുറക്കും. നിർമ്മാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടക്കും. രാവിലെ 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷഃപൂജ,തുടർന്ന് ഉദയാസ്തമയപൂജ,25 കലശം,കളഭാഭിഷേകം,ഉച്ചപൂജ,വൈകിട്ട് 6.30ന് ദീപാരാധന,6.45ന് പടിപൂജ,പുഷ്പാഭിഷേകം,അത്താഴപൂജ. മാളികപ്പുറം ക്ഷേത്രത്തിൽ 15മുതൽ ദീപാരാധനയ്ക്കുശേഷം ഭഗവതിസേവയുണ്ടായിരിക്കും. 19ന് രാത്രി നടയടയ്ക്കും

Advertisement
Advertisement