റോഡ്, കെട്ടിടം പണികൾക്ക് 313 കോടി രൂപ

Saturday 15 June 2024 12:57 AM IST

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ജില്ലയിലെ 313 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. റോഡുകളുടെ പുനർനിർമ്മാണത്തിന് 269.19 കോടി, നടപ്പാലങ്ങൾക്ക് 7.12 കോടി, കെട്ടിടങ്ങൾക്ക് 37 കോടി രൂപ വീതമാണ് അനുവദിച്ചത്. റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമാണ് തുകയെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

റോഡും തുകയും

കാഞ്ഞിരമറ്റം -പൂത്തോട്ട 3 കോടി

വേങ്ങൂർ -കിടങ്ങൂർ 3.50 കോടി

കൊച്ചി മൗലാനാ ആസാദ് 1 കോടി

ഗുജറാത്തി റോഡ് 80 ലക്ഷം

തൃപ്പൂണിത്തുറ മിനി ബൈപ്പാസ് 1.50 കോടി

ചിലവന്നൂർ റോഡ് 1.50 കോടി

കൊച്ചുപള്ളി നവീകരണം 1 കോടി

നമ്പ്യാപുരം റോഡ് 1 കോടി

ചേപ്പനം -ചാത്തമ്മ 1.50 കോടി.

ഇടപ്പള്ളി - മൂവാറ്റുപുഴ 1 കോടി

പേരണ്ടൂർ ലാൻഡിംഗ് 50 ലക്ഷം

എൻ.ജി.ഒ ക്വാർട്ടേഴ്‌സ് റോഡ് 1 കോടി

ഇടച്ചിറ -വായനശാല 1.50 കോടി

എ.പി വർക്കി റോഡ് 50 ലക്ഷം

മാപ്രാണം -നിലംപതിഞ്ഞി 1.50

തൃപ്പൂണിത്തുറ ഓൾഡ് എൻ.എച്ച് 4 കോടി

തോപ്പുംപടി ട്രാഫിക് ഡിവൈഡർ 50 ലക്ഷം

പെരുമ്പാവൂർ- നമ്പിള്ളി -തോട്ടുവ 5 കോടി

പട്ടിമറ്റം -പള്ളിക്കര 3 കോടി

കോതമംഗലം -നാടുകാണി, കുഞ്ഞുതൊമ്മൻ റോഡ് 5 കോടി

വാഴക്കുളം -അരീക്കുഴ 2.6 കോടി

കോതമംഗലം -വാഴക്കുളം, കോഴിപ്പിള്ളി -അടിവാട് മാർക്കറ്റ് 5 കോടി

മാറിക -കോഴിപ്പിള്ളി, വഴിത്തല ലിങ്ക് 2.49 കോടി

ഞാറക്കൽ റെസ്റ്റ് ഹൗസ് മന്ദിരം 1.50 കോടി

Advertisement
Advertisement