അമൃത ആശുപത്രിക്ക് പുരസ്കാരം

Saturday 15 June 2024 1:09 AM IST

കൊച്ചി: മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം അമൃത ആശുപത്രിക്ക് ലഭിച്ചു. തുടർച്ചയായി ആറാം തവണയാണ് ഈ നേട്ടം. 500 കിടക്കകളിൽ കൂടുതലുള്ള സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തിലാണ് പുരസ്‌കാരം. മന്ത്രി എം.ബി. രാജേഷിൽ നിന്ന് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സംസിദ്ധാമൃത ചൈതന്യ, അമൃത ആശുപത്രിയിലെ എൻവിയോൺമെന്റൽ ആൻഡ് സേഫ്റ്റി വിഭാഗം ജനറൽ മാനേജർ ആർ.ആർ. രാജേഷ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ജല, വായു മലിനീകരണങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ, പരിസ്ഥിതി സംരക്ഷ പ്രവർത്തനങ്ങൾ, ജല, ഊർജ സംരക്ഷണ പദ്ധതികൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

Advertisement
Advertisement