കുവൈറ്റ് ദുരന്തം: അനുശോചിച്ചു

Saturday 15 June 2024 12:21 AM IST

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക് )അനുശോചിച്ചു. പരുക്കേറ്റവർക്ക് സഹായം ലഭ്യമാക്കുമെന്ന് ഇൻമെക് ചെയർമാൻ ഡോ.എൻ.എം ഷറഫുദ്ധീൻ അറിയിച്ചു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ബി.എം.എസ് സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകണം. സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദർശൻ അദ്ധ്യക്ഷനായി. വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന കൗൺസിൽ ദുരന്തത്തിൽ അനുശോചിച്ചു. പരുക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് സംസ്ഥാന കൗൺസിൽ പ്രസിഡന്റ് പ്രസാദ് കുഴികാലയും സെക്രട്ടറി ടി.ആർ ദേവനും പറഞ്ഞു.

Advertisement
Advertisement