എൻജിനിയറിംഗ് പഠനത്തിന് യശസ്വി സ്‌കോളർഷിപ്

Saturday 15 June 2024 12:00 AM IST

എ.ഐ.സി.ടി.ഇ എൻജിനിയറിംഗ്, ഡിപ്ലോമ പഠനത്തിന് യശസ്വി സ്‌കോളർഷിപ് അനുവദിക്കും. ബി.ടെക്കിനു പ്രതിവർഷം 18000 വീതവും, ഡിപ്ലോമയ്ക്ക് പ്രതിവർഷം 12000 രൂപയും സ്‌കോളർഷിപ് ലഭിക്കും. മൊത്തം 5000 സ്‌കോളർഷിപ്പുകളിൽ 2500 വീതം ഡിഗ്രിക്കും, ഡിപ്ലോമയ്ക്കും അനുവദിക്കും. ഡിഗ്രി സ്‌കോളർഷിപ്പിന് പ്ലസ് ടു മാർക്കും ഡിപ്ലോമയ്ക്ക് പത്താം ക്ലാസ്സിലെ മാർക്കും യോഗ്യതയായി കണക്കാക്കി മെരിറ്റടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷകർക്ക് നാഷണൽ സ്‌കോളർഷിപ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ വെബ്‌സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.

2. അഖിലേന്ത്യ കാർഷിക കൗൺസിലിംഗ്

രാജ്യത്തെ കാർഷിക കോളേജുകളിലെ 15 ശതമാനം ആൾ ഇന്ത്യ ക്വോട്ട കാർഷിക, അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സി.യു.ഇ.ടി യു.ജി പരീക്ഷ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷിക്കുമ്പോൾ കാർഷിക വിഷയങ്ങൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ കൗൺസിലിംഗിൽ പങ്കെടുക്കാം. കൗൺസിലിംഗ് തീയതി ഉടൻ പ്രഖ്യാപിക്കും. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ചാണ് കൗൺസിലിംഗ് നടത്തുന്നത്. www.icar.org.in.

3. ഹിമാചൽ സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രവേശനം

ഹിമാചൽ പ്രദേശിലെ കേന്ദ്ര സർവകലാശാലയിൽ സി.യു.ഇ.ടി യിൽ പെടാതെയുള്ള കോഴ്‌സുകളുടെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്, യു.ജി, പി.ജി, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി 22 നകം അപേക്ഷിക്കണം. www.cuhimachal.ac.in.

മാ​നേ​ജ്മെ​ന്റ് ​സീ​റ്റി​ൽ​ ​ന​ഴ്സിം​ഗി​ന്
ഇ​ന്നു​ ​മു​തൽഅ​പേ​ക്ഷി​ക്കാം

കെ.​എ​സ്.​അ​ര​വി​ന്ദ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്തെ​ 85​ ​സ്വ​കാ​ര്യ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​ ​മാ​നേ​ജ്മെ​ന്റ് ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്കു​ന്നു.​ ​ക്രി​സ്ത്യ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ന്റെ​യും​ ​പ്രൈ​വ​റ്റ് ​ന​ഴ്സിം​ഗ് ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ഓ​ഫ് ​കേ​ര​ള​യു​ടെ​യും​ ​(​പി.​എ​ൻ.​സി.​എം.​എ.​കെ​)​ ​പ്രോ​സ്പെ​ക്ട​സി​ന് ​അ​ഡ്മി​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​റി​ ​ക​മ്മി​റ്റി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​അ​നു​വാ​ദം​ ​ന​ൽ​കി.​ ​ക്രി​സ്ത്യ​ൻ​ ​മാ​നേ​ജ്മെ​ന്റി​ന് ​കീ​ഴി​ലു​ള്ള​ 35​ ​കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഇ​ന്ന് ​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​പി.​എ​ൻ.​സി.​എം.​എ.​കെ​യു​ടെ​ 50​ ​കോ​ളേ​കു​ക​ളി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ ​സ്വീ​ക​രി​ക്കും.​ ​ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​മാ​ർ​ക്ക് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ച് ​പ്ര​വേ​ശ​നം​ ​ന​ൽ​കും.
അ​സോ​സി​യേ​ഷ​ൻ​ ​ഓ​ഫ് ​ദ​ ​മാ​നേ​ജ്മെ​ന്റ്സ് ​ഓ​ഫ് ​ക്രി​സ്ത്യ​ൻ​ ​സെ​ൽ​ഫ് ​ഫി​നാ​ൻ​സിം​ഗ് ​ന​ഴ്സിം​ഗ് ​കോ​ളേ​ജ​സ് ​ഓ​ഫ് ​കേ​ര​ള​യ്ക്ക് ​ബു​ധ​നാ​ഴ്ച​യും​ ​പി.​എ.​ൻ.​സി.​എം.​എ.​കെ​യ്ക്ക് ​ഇ​ന്ന​ലെ​യു​മാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.
മെ​രി​റ്റ് ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​എ​ൽ.​ബി.​എ​സ് ​മു​ഖാ​ന്ത​രം​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​സ​മ​യം​ ​തി​ങ്ക​ളാ​ഴ്ച​ ​അ​വ​സാ​നി​ക്കും.​ ​ഓ​ഗ​സ്റ്റ് ​ഒ​ന്നി​ന് ​ക്ലാ​സ് ​ആ​രം​ഭി​ക്ക​ണ​മെ​ന്നും​ ​സെ​പ്തം​ബ​ർ​ 30​ന് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​മാ​ണ് ​ഇ​ന്ത്യ​ൻ​ ​ന​ഴ്സിം​ഗ് ​കൗ​ൺ​സി​ലി​ൻെ​റ​ ​നി​ർ​ദ്ദേ​ശം.
വൈ​കി​യാ​ണ് ​ഇ​ത്ത​വ​ണ​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ച​ത്.​ ​ജി.​എ​സ്.​ടി​ ​പ്ര​ശ്ന​വും​ ​ന​ഴ്സിം​ഗ് ​കൗ​ൺ​സി​ലി​ൻെ​റ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​പു​തു​ക്ക​ലും​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.
മ​ന്ത്രി​ത​ല​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ജി.​എ​സ്.​ടി​ ​ഒ​ഴി​വാ​ക്കാ​മെ​ന്ന​ ​ഉ​റ​പ്പ് ​ല​ഭി​ച്ച​തോ​ടെ​യാ​ണ് ​മാ​നേ​ജ്മെ​ൻ​റു​ക​ൾ​ ​സ​മ​വാ​യ​ത്തി​ലെ​ത്തി​യ​ത്.


അ​ഫി​ലി​യേ​ഷൻ
കു​രു​ക്ക് ​അ​ഴി​ഞ്ഞി​ല്ല
കോ​ളേ​ജു​ക​ളി​ൽ​ ​ന​ഴ്സിം​ഗ് ​കൗ​ൺ​സി​ൽ​ ​എ​ല്ലാ​വ​ർ​ഷ​വും​ ​ന​ട​ത്താ​റു​ള്ള​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷ​മാ​ണ് ​അ​ഫി​ലി​യേ​ഷ​ൻ​ ​പു​തു​ക്കു​ന്ന​ത്.​ ​ഇ​ത്ത​വ​ണ​ ​പ​രി​ശോ​ധ​ന​ ​ന​ട​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​പു​തു​ക്കി​യി​ട്ടി​ല്ല.​ ​പ്രോ​സ്പെ​ക്ട​സ് ​അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ​വേ​ണ്ടി​യു​ള്ള​ ​ക​ണ്ടീ​ഷ​ണ​ൽ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​മാ​ത്ര​മാ​ണ് ​കൗ​ൺ​സി​ൽ​ ​ന​ൽ​കി​യ​ത്.​ ​കോ​ളേ​ജു​ക​ൾ​ ​അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​പു​തു​ക്കി​ ​ല​ഭി​ക്ക​ണം.
ന​ഴ്സിം​ഗ് ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടാ​ത്ത​ ​ക​മ്മി​റ്റി​യെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​യ്ക്ക​ണ​മെ​ന്നാ​ണ് ​ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട്.​ ​കൗ​ൺ​സി​ലി​ന് ​അ​തു​ ​സ്വീ​കാ​ര്യ​മാ​യി​ല്ല.​ ​ഇ​തോ​ടെ​ ​പ​രി​ശോ​ധ​ന​ ​ത​ട​ഞ്ഞു​കൊ​ണ്ട്സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി.​പ​രി​ശോ​ധ​ന​യ്ക്ക് ​അ​നു​മ​തി​ ​കൊ​ടു​ത്താ​ലേ​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സാ​ദ്ധ്യ​മാ​വൂ.

Advertisement
Advertisement