അദ്ധ്യാപകർ  ഇന്ന്  കൂട്ട  അവധിയിൽ, ശനി പ്രവൃത്തി ദിനത്തിൽ മാറ്റമില്ലെന്ന്  മന്ത്രി 

Saturday 15 June 2024 12:00 AM IST

തിരുവനന്തപുരം :ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ സ്കൂളുകൾക്ക്പ്രവൃത്തിദിനമായിരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി.

ഇന്ന് കൂട്ട അവധിയെടുത്ത്പ്രതിഷേധിക്കുമെന്ന് അദ്ധ്യാപക സംഘടനകൾ.

ഇതേചൊല്ലി വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേംബറിൽ ചേർന്ന ക്യു.ഐ.പി യോഗം അലസി.

യോഗം കഴിഞ്ഞയുടൻ ഇന്ന് പ്രവൃത്തിദിനമാണെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി. ഇന്നത്തെ അദ്ധ്യാപക പരിശീലനം റദ്ദാക്കി.

അദ്ധ്യാപക പരിശീലനദിനമായതിനാൽ ഇന്ന് അവധി നൽകണമെന്നും മറ്റ് ശനിയാഴ്ചകളുടെ കാര്യത്തിൽ തുടർചർച്ച വേണമെന്നും ആയിരുന്നു അദ്ധ്യാപക സംഘടനകളുടെ ആവശ്യം.

ഇളവ് നൽകിയാൽ കോടതി അലക്ഷ്യമാകുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. കുട്ടികളുടെ മാനസിക സമ്മർദ്ദവും അദ്ധ്യാപകരുടെ ജോലിഭാരവും പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ബുദ്ധിമുട്ടും കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടെന്ന് അദ്ധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് പ്രൈമറിതലത്തിൽ 200 പ്രവൃത്തിദിനങ്ങൾ മതി എന്ന നിർദേശം പിന്നീട് ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും സംഘടനകളോട് ആവശ്യപ്പെട്ടു.

അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.അബ്‌ദുൾ മജീദ് (കെ.പി.എസ്.ടി.എ)​,​ ഒ.കെ. ജയകൃഷ്‌ണൻ (എ.കെ.എസ്.ടി.യു)​ കെ.എം.അബ്ദുള്ള (കെ.എസ്.ടി.യു)​,​ ബിനീഷ് (കെ.എസ്.ടി.എ)​,​ ഗോപകുമാർ (എൻ.ടി.യു)​. ഹരീഷ് (കെ.എസ്.ടി.സി)​,​ തമീമുദ്ദീൻ (കെ.എ.എം.എ)​ എന്നിവർ പങ്കെടുത്തു.

അ​വ​ധി​ദി​വ​സം​ ​സ്കൂൾ
ത​സ്തി​ക​ ​നി​ർ​ണ​യ​ ​ഡ്യൂ​ട്ടി
#​ ​എ​തി​ർ​ത്ത് ​അ​ദ്ധ്യാ​പ​കർ

തി​രു​വ​ന​ന്ത​പു​രം​:​ ​ത​സ്തി​ക​നി​ർ​ണ​യം​ ​സ്ഥി​രീ​ക​രി​ക്കാ​നു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ഞാ​യ​റാ​ഴ്ച​യും​ ​ബ​ക്രീ​ദ് ​ദി​ന​ത്തി​ലും​ ​ചി​ല​ ​ജി​ല്ല​ക​ളിൽപ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഡ്യൂ​ട്ടി​ ​ന​ൽ​കി​യ​തി​ൽ​ ​പ്ര​തി​ഷേ​ധം.​ ​സ​ഹാ​ദ്ധ്യാ​പ​ക​രും​ ​ആ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​എ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ഈ​ ​ഞാ​യ​റാ​ഴ്ച​ ​കാ​സ​ർ​കോ​ട്,​ ​കോ​ട്ട​യം,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ ​പ്രൊ​പ്പോ​സ​ലു​ക​ൾ​ക്ക് ​സ്ഥി​രീ​ക​ര​ണം​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​ബ​ക്രീ​ദ് ​ദി​ന​മാ​യ​ 17​ന് ​പാ​ല​ക്കാ​ട്,​ ​വ​യ​നാ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളി​ലെഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​ണ് ​ഇ​തു​ ​ചെ​യ്യേ​ണ്ട​ത്.
സെ​ർ​വ​റി​ൽ​ ​തി​ര​ക്ക് ​കു​റ​യ്ക്കാ​നാ​ണ് ​ക്ര​മീ​ക​ര​ണ​മെ​ന്നാ​ണ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​എ​ല്ലാ​ ​ജി​ല്ല​ക​ൾ​ക്കു​മാ​യി
16​ ​മു​ത​ൽ​ 20​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളാ​ണ് ​സ​മ​ന്വ​യ​ ​പോ​ർ​ട്ട​ലിൽക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
അ​വ​ധി​ദി​ന​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മാ​ണി​തെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​ആ​രോ​പി​ച്ചു.
സ​ർ​ക്കു​ല​ർ​ ​പി​ൻ​വ​ലി​ച്ച് ​പു​തി​യ​ത് ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​അ​ബ്ദു​ൽ​ ​മ​ജീ​ദ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​അ​ര​വി​ന്ദ​ൻ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ച്ച​ഭ​ക്ഷ​ണ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച്
കാ​ർ​ ​വാ​ങ്ങി​യ​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തു​ക​ ​ഉ​പ​യോ​ഗി​ച്ച് ​കാ​ർ​ ​ലീ​സി​നെ​ടു​ത്ത​തി​നെ​തി​രെ​ ​പ്ര​തി​പ​ക്ഷ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം.​ ​എ​ൽ.​പി​ ​സ്കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തു​ക​യി​ൽ​ ​ര​ണ്ടു​രൂ​പ​ ​വെ​ട്ടി​ക്കു​റ​ച്ച് ​പ്ര​തി​സ​ന്ധി​ ​സൃ​ഷ്ടി​ച്ചി​രി​ക്കെ,​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തു​ക​ ​ഉ​പ​യോ​ഗി​ച്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​കാ​ർ​ ​ലീ​സി​നെ​ടു​ത്ത​ ​ന​ട​പ​ടി​ ​പാ​വ​പ്പെ​ട്ട​വ​രെ​ ​കൊ​ഞ്ഞ​നം​ ​കു​ത്തു​ന്ന​തി​ന് ​തു​ല്യ​മാ​ണെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.
ന​ട​പ​ടി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പി​ൻ​വ​ലി​ക്ക​ണം.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​പേ​രു​ ​പ​റ​ഞ്ഞ് ​കു​ട്ടി​ക​ളു​ടെ​ ​എ​ൽ.​എ​സ്.​എ​സ്,​ ​യു.​എ​സ്.​എ​സ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​തു​ക​ ​പോ​ലും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ന് ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​സ​ർ​ക്കാ​ർ​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്നി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പു​തി​യ​ ​കാ​റു​ക​ൾ​ ​വാ​ങ്ങി​യ​ ​ന​ട​പ​ടി​ ​ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​അ​ബ്ദു​ൽ​ ​മ​ജീ​ദ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​അ​ര​വി​ന്ദ​ൻ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​-​മൊ​ബി​ലി​റ്റി​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ 14​ ​ടാ​റ്റ​ ​നെ​ക്‌​സോ​ൺ​ ​ഇ.​വി​ ​മാ​ക്സ് ​കാ​റു​ക​ൾ​ ഇ​ന്ന​ലെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കൈ​മാ​റി.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ഇ​ ​-​ ​കാ​റു​ക​ളു​ടെ​ ​ഫ്ളാ​ഗ് ​ഓ​ഫ് ​നി​ർ​വ​ഹി​ച്ചു.​ 14​ ​ജി​ല്ല​ക​ളി​ലെ​ ​ഓ​ഫീ​സ് ​ആ​വ​ശ്യ​ത്തി​നാ​യാ​ണ് ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​ലീ​സ് ​വ്യ​വ​സ്ഥ​യി​ൽ​ ​കാ​റു​ക​ൾ​ ​ന​ൽ​കി​യ​ത്.

സ്‌​കൂ​ളു​ക​ൾ​ക്ക് ​ഇ​ന്ന് ​പ്ര​വൃ​ത്തി​ദി​നം​:​ ​ക്ല​സ്റ്റ​ർ​ ​മാ​റ്റി​വ​ച്ചു


തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​ഇ​ന്ന് ​പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​ക്ല​സ്റ്റ​ർ​ ​പ​രി​ശീ​ല​നം​ ​മ​റ്റൊ​രു​ ​ദി​വ​സ​ത്തേ​ക്ക് ​മാ​റ്റി.​ ​ആ​ഴ്ച​യി​ൽ​ ​പൊ​തു​ ​അ​വ​ധി​യു​ണ്ടെ​ങ്കി​ൽ​ ​അ​വ​ധി​ ​ദി​ന​ത്തി​ലെ​ ​ടൈം​ടേ​ബി​ൾ​ ​അ​നു​സ​രി​ച്ചാ​യി​രി​ക്കും​ ​ശ​നി​യാ​ഴ്ച​ത്തെ​ ​ക്ലാ​സു​ക​ൾ.​ ​ആ​റ് ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ​ ​വ​രു​ന്ന​ ​ആ​ഴ്ച​ക​ളി​ലെ​ ​ശ​നി​യാ​ഴ്ച​ക​ളി​ൽ​ ​ആ​ദ്യ​ത്തേ​തി​ൽ​ ​തി​ങ്ക​ൾ,​ ​ര​ണ്ടാ​മ​ത്തേ​തി​ൽ​ ​ചൊ​വ്വ​ ​എ​ന്ന​ ​ക്ര​മ​ത്തി​ൽ​ ​ടൈം​ടേ​ബി​ൾ​ ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement