പേടിഎം ജീവനക്കാരെ പിരിച്ചുവിടുന്നു
Saturday 15 June 2024 1:14 AM IST
കൊച്ചി: സ്വമേധയ പിരിഞ്ഞുപോയില്ലെങ്കിൽ പുറത്താക്കുമെന്ന് പ്രമുഖ പേയ്‌മെന്റ് ആപ്പായ പേടിഎം ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പേടിഎം പേയ്‌മെന്റ്സ് ബാങ്ക്, പേയ്‌മന്റ് ഗേറ്റ്‌വേ ബിസിനസ്, വായ്പകൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണ് കമ്പനി നടപടികൾ സ്വീകരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പരിയണമെന്നാണ് നിർദേശം. ജീവനക്കാരുടെ ചെലവ് 35 ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം.