സെമിനാർ

Friday 14 June 2024 11:21 PM IST

നിലമ്പൂർ:ജൂൺ എട്ടു മുതൽ 15 വരെ പാനീയ ചികിത്സ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.മനോഹരം നിർവഹിച്ചു.വയറിളക്കരോഗ ചികിത്സയിൽ ഒ ആർ.എസിന്റെ പ്രാധാന്യം തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗപ്രതിരോധത്തിൽ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിർജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാപ്രോഗ്രാം മാനേജർ ഡോ.ടി.എൻ.അനൂപ്,ഡി.എസ്.ഒ ഡോ.സി.ഷുബിൻ,ജില്ല മാസ് മീഡിയ ഓഫീസർ പി.രാജു, ചാലിയാർ പഞ്ചായത്ത് മെമ്പർമാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Advertisement
Advertisement