ഗുരു പാദുക യാത്ര ചേവണ്ണൂർ കളരിയിൽ നിന്നാരംഭിക്കും

Saturday 15 June 2024 2:24 AM IST

വർക്കല: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് , ഗുരു ധർമ്മ പ്രചരണ സഭയുടെ പോഷക സംഘടനയായ യുവജന സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ദിവൃപാദസ്പർശത്താൽ പുണ്യ പവിത്രമായ സ്ഥലങ്ങളിലൂടെ യാത്ര സംഘടിപ്പിക്കുന്നു.

ഗുരുദേവൻ വിദ്യാഭ്യാസം ചെയ്ത ചേവണ്ണൂർ കളരിയിലും വാരണ പള്ളി തറവാട്ടിലും ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായ ടി.കെ മാധവന്റെ സ്മൃതി മണ്ഡപത്തിലും മുട്ടത്തെ ആലുംമൂട്ടിൽ ചാന്നാരുടെ മേടയിലും മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാര കോടിയിലെ സ്മൃതി മണ്ഡപത്തിലൂടെയുമുള്ള ഈ ഗുരുപാദുക പഠന യാത്ര

ഇന്ന് രാവിലെ 10 മണിക്ക് ഗുരുദേവൻ വിദ്യാഭ്യാസം നടത്തിയ കായംകുളം ചേവണ്ണൂർ കളരിയിൽ നിന്ന് പ്രത്യേക പ്രാർത്ഥനയോടും സത്സംഗത്തോടു കൂടി ആരംഭിക്കുന്നു. ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി നയിക്കുന്ന പഠനയാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഗുരു ഭക്തർ യുവജനസഭാ ചെയർമാൻ രാജേഷ് സഹദേവൻ ( 9656424245), കൺവീനർ അഡ്വ.സുബിത്ത് ദാസ് ( 99476 46366) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Advertisement
Advertisement