സ്വയം തൊഴിൽ വായ്പ

Saturday 15 June 2024 12:38 AM IST

പത്തനംതിട്ട: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികൾ പ്രകാരം സംരംഭകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ സബ്‌സിഡിയോടെ ബാങ്കിന്റെ സഹകരണത്തോടുകൂടി വായ്പ നൽകുന്നു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും, പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും 35 ശതമാനവും, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും 40 ശതമാനവും സബ്‌സിഡി ലഭിക്കും. ഉല്പാദന സേവന മേഖലകളിൽ വ്യവസായ യൂണിറ്റുകൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഫോൺ. 6282593360, 9495457134, 0468 2362070. ഇ-മെയിൽ popta@kkvib.org.

Advertisement
Advertisement