ഇടതുപക്ഷത്തിന് വലിയ തിരിച്ചടി: എ.വിജയരാഘവൻ

Saturday 15 June 2024 12:38 AM IST

മലപ്പുറം: ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ ഇടതുപക്ഷ സാന്നിദ്ധ്യത്തിന് വലിയ തിരിച്ചടിയുണ്ടായെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന ഇ.എം.എസിന്റെ ലോകം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിലെ ഇടതു സാന്നിദ്ധ്യം 43ൽ നിന്ന് മൂന്ന് വരെയെത്തി. ഇടതുപക്ഷത്തിന്റെ ശേഷി കുറഞ്ഞ സന്ദർഭത്തിലാണ് ബി.ജെ.പിയ്ക്ക് വലിയ വളർച്ചയുണ്ടായത്. എന്നാൽ കേരളത്തിൽ തുടർച്ചയായി ഇടതുസർക്കാർ അധികാരത്തിലെത്തിയത് മികച്ച വിജയമാണ്. തീവ്ര വലതുപക്ഷത്തിന് മേൽക്കൈയുള്ള ഇന്ത്യയിൽ ഈ നേട്ടം ചുരുക്കിക്കാണരുത്. ഹിന്ദു,​ മുസ്ലിം വർഗ്ഗീയവാദികൾക്ക് കേരളത്തിലെ ഭരണത്തുടർച്ച ഇഷ്ടപ്പെട്ടിട്ടില്ല. ഇടതുപക്ഷ അടിത്തറ തകർക്കാൻ എല്ലാവരും യോജിക്കുന്നു. ഇടതുപക്ഷത്തിന്റെ സ്വാധീന മേഖലകളിൽ ഇടതിനെ തകർക്കുകയെന്നത് ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ അജൻഡയാണ്. വലതുപക്ഷ ആശയങ്ങൾക്ക് മേൽക്കൈ ലഭിക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. ഇത് ഗൗരവമായി കാണണം. ആഗ്രഹിച്ച വിജയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയില്ല. പക്ഷേ,​ ഇടതുപക്ഷം കീഴടങ്ങില്ല. പാർലമെന്റ് അംഗങ്ങളെക്കൊണ്ട് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. പാർലമെന്റിന് പുറത്ത് ബഹുജന പ്രതിരോധങ്ങളുടെ ഭാഗമാവണം. പാർലമെന്റിനകത്ത് നാല് ശതമാനമാണ് മുസ്ലീങ്ങൾ. രാജ്യത്ത് 15 ശതമാനം മുസ്ലീങ്ങളുണ്ട്. വസ്തുത പറഞ്ഞാൽ മുസ്ലിം പ്രീണനമാണെന്ന് വ്യാഖ്യാനിക്കും. ഇന്ത്യയെന്ന ആശയം തകർക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കണം-അദ്ദേഹം പറഞ്ഞു.

സി.​പി.​എ​മ്മി​ന്റെ
അ​ടി​ത്ത​റ​ ​ഭ​ദ്രം:
എം.​വി.​ ​ഗോ​വി​ന്ദൻ

തൃ​ശൂ​ർ​:​ ​പാ​ർ​ട്ടി​യു​ടെ​ ​അ​ടി​ത്ത​റ​ ​ഭ​ദ്ര​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ.​ ​പ​ല​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​കോ​ൺ​ഗ്ര​സ് ​വോ​ട്ടു​ക​ൾ​ ​വ​ൻ​തോ​തി​ൽ​ ​ബി.​ജെ.​പി​ക്ക് ​പോ​യി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ.​എം.​എ​സ് ​സ്മൃ​തി​ ​സെ​മി​നാ​ർ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ഗോ​വി​ന്ദ​ൻ.
മു​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ​ 1.75​ ​ശ​ത​മാ​നം​ ​വോ​ട്ടു​ക​ൾ​ ​ഇ​ട​തു​പ​ക്ഷ​ത്തി​നു​ ​ന​ഷ്ട​മാ​യി.​ 2014​ ​വ​ച്ചു​ ​നോ​ക്കി​യാ​ൽ​ 7​%​ ​വോ​ട്ടു​ക​ൾ​ ​കു​റ​ഞ്ഞു.​ ​അ​തി​ന്റെ​ ​കാ​ര​ണം​ ​കൃ​ത്യ​മാ​യി​ ​പ​ഠി​ച്ച് ​താ​ഴേ​ത്ത​ട്ടി​ൽ​ ​വി​ശ​ക​ല​നം​ ​ചെ​യ്യും.​ജ​ന​ങ്ങ​ളോ​ട് ​തു​റ​ന്നു​ ​പ​റ​യും.​ ​തെ​റ്റാ​യ​ ​പ്ര​വ​ണ​ത​ക​ൾ​ ​പാ​ർ​ട്ടി​ ​വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​നം​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​ക​ണ​മെ​ന്നാ​ണ് ​കാ​ഴ്ച​പ്പാ​ട്.​ ​ഇ​ത്ത​വ​ണ​ ​കോ​ൺ​ഗ്ര​സി​ന് 18​ ​ലോ​ക്‌​സ​ഭാ​ ​സീ​റ്റു​ക​ൾ​ ​ല​ഭി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​വേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​തി​രു​ത്തും.
കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്റെ​ ​സ്വാ​ധീ​നം​ ​ഉ​പ​യോ​ഗി​ച്ച് ​സം​സ്ഥാ​ന​ത്ത് ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കാ​നാ​ണ് ​ബി.​ജെ.​പി​ ​നോ​ക്കി​യ​ത്.​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​പ​ല​തും​ ​ന​ൽ​കാ​നാ​യി​ല്ല.​ ​ക​ടം​ ​വാ​ങ്ങി​യാ​ണ് ​കു​റ​ച്ചെ​ങ്കി​ലും​ ​കൊ​ടു​ത്തു​ ​തീ​ർ​ത്ത​ത്.​കേ​ര​ള​ത്തി​ൽ​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​മൊ​ന്നും​ ​ന​ട​ത്ത​രു​തെ​ന്ന​ ​നി​ല​പാ​ടാ​ണ് ​യു.​ഡി.​എ​ഫ് ​സ്വീ​ക​രി​ച്ച​ത്.​കെ​ ​-​ ​റെ​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യോ​ടു​ള്ള​ ​എ​തി​ർ​പ്പ് ​ഇ​തി​നു​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​താ​ഘോ​ഷ​മാ​ക്കി​യെ​ന്നും​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement