തലസ്ഥാനത്ത് നിന്ന് പുതിയ രാജ്യാന്തര വിമാന സർവീസ്

Saturday 15 June 2024 12:55 AM IST

ശംഖുംമുഖം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇത്തിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് 15ന് ആരംഭിക്കും. തിരുവനന്തപുരം-അബുദാബി സെക്ടറിൽ ഇത്തിഹാദിന്റെ രണ്ടാമത്തെ സർവീസാണിത്.
തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും പുതിയ സർവീസ്. അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 9.40ന് മടക്കയാത്ര ആരംഭിക്കും. നിലവിലെ സർവീസിന്റെ സമയത്തിൽ 15 മുതൽ മാറ്റമുണ്ട്. രാവിലെ 3.10നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇ.വൈ 264/265) 4.10ന് അബുദാബിയിലേക്ക് പോകും.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ യൂറോപ്പിലേക്ക് അടക്കം കൂടുതൽ കണക്ടിവിറ്റി ലഭ്യമാകും.

Advertisement
Advertisement