രക്തദാനം സംസ്ഥാനതല ഉദ്ഘാടനം

Saturday 15 June 2024 12:46 AM IST

കൊല്ലം: ഇതി​നോടകം 50 തവണ രക്തം ദാനം ചെയ്ത കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ അയത്തിൽ അൻസറിനെ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ഇന്ത്യൻ ജയിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സംഘടനയുടെ ഡയറക്ടറുമായ റി​ട്ട. ജയിൽ ഡിഐ.ജി ബി. പ്രദീപ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. കൊല്ലം ജി​ല്ല ആശുപത്രി​യി​ലെ ഡോ. സാനിയ ഷിയ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു രക്തം നൽകി അയത്തിൽ അൻസർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജോയ് ആലുക്കാസ് മാനേജർ അരുൺ, പി​.ആർ.ഒ വിശ്വേശ്വരൻ പിള്ള, കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ്‌ ഷിബു റാവുത്തർ, സമതി സംസ്ഥാന പി​.ആർ.ഒ ജി. ശങ്കർ, സമിതി വൈസ് പ്രസിഡന്റുമാരായ വൈ. അൻവർ, കുരീപ്പുഴ യഹിയ, എൻ. രാജു, സെക്രട്ടറിമാരായ കെന്നത് ഗോമസ്, കൊല്ലം സുകു, നെടുമ്പന പി​.കെ. മുരളീധരൻ, സജു ലൂക്കോസ്, സംസ്ഥാന വനിതാവിംഗ് പ്രസിഡന്റ്‌ തങ്കമണി ബെല്ലാർ, മാരിയത്ത്, സുനിത നിസാർ, അമീൻ സഫറുള്ള, ഗോകുലൻ മഠത്തിൽ എന്നി​വർ പങ്കെടുത്തു.

Advertisement
Advertisement