വി.കെ. ശ്രീകണ്ഠൻ നാളെ ചുമതലയേൽക്കും

Saturday 15 June 2024 12:46 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിയെച്ചൊല്ലിയുള്ള കലഹം അല്പം കെട്ടടങ്ങിയതിനു പിന്നാലെ, വി.കെ.ശ്രീകണ്ഠൻ എം.പി നാളെ ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല ഏറ്റെടുക്കും. ജില്ലാ കോൺഗ്രസ് ഭാരവാഹികൾ, സീനിയർ നേതാക്കന്മാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ എന്നിവരുടെ യോഗം വൈകിട്ട് മൂന്നിന് ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേരും. ശ്രീകണ്ഠൻ ഇന്നലെ ചുമതല ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാളത്തേക്ക് മാറ്റുകയായിരുന്നു.

Advertisement
Advertisement