അരളിപ്പൂവ് കഴിച്ചെന്ന് സംശയം: രണ്ട് കുട്ടികൾ ചികിത്സയിൽ

Saturday 15 June 2024 1:29 AM IST

കോലഞ്ചേരി: അരളിപ്പൂവ് കഴിച്ചെന്ന സംശയത്തിൽ കടയിരുപ്പ് ഗവ. ഹൈസ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ നിരീക്ഷണത്തിലാണ് കുട്ടികൾ.

ഇന്നലെ രാവിലെ ക്ളാസിൽ വച്ച് തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ കടയിരുപ്പ് സി.എച്ച്.സിയിൽ എത്തിച്ചപ്പോഴാണ് വീട്ടിൽനിന്നു വരുന്ന വഴി അരളിപ്പൂവ് കഴിച്ചെന്ന് ഡോക്ടർമാരോട് പറഞ്ഞത്. പ്രാഥമിക പരിശോധനയ്ക്കുശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ രക്തസാംപിൾ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.

Advertisement
Advertisement