സ്‌പോർട്‌സ് കോച്ച് നിയമനം

Saturday 15 June 2024 2:12 AM IST

തിരുവനന്തപുരം: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് എക്‌സ്‌പെർട്ട് ഗ്രേഡ് II എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2024 - 25 അദ്ധ്യയന വർഷത്തിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ,​ സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലാണ് നിയമനം. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫുട്‌ബോൾ, ഹോക്കി, വോളിബോൾ, ജൂഡോ, തായ്‌ക്വോണ്ടോ, ഗുസ്തി, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 22ന് വൈകിട്ട് 5ന് മുമ്പ് dsyagok@gmail.com എന്ന ഇ-മെയിലിലൂടെയോ ഡയറക്ടർ, ഡയറക്ടറേറ്റ് ഒഫ് സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് , ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 33 എന്ന വിലാസത്തിലോ ലഭിക്കണം. വിവരങ്ങൾക്ക് www.dsya.kerala.gov.in,​ 974666144.

Advertisement
Advertisement