നിക്ഷേപ ബോധവൽക്കരണ പരിപാടികളുമായി സി.ഡി.എസ്.എൽ

Sunday 16 June 2024 12:22 AM IST

കൊച്ചി: സി.ഡി.എസ്.എൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് (സി.ഡി.എസ്.എൽ ഐ.പി.എഫ്) കേരളത്തിലെ വിദ്യാർത്ഥികൾക്കായി നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചിയിലെ ബ്ലൂട്രോണിക്‌സ് കോളേജ് ഒഫ് എൻജിനീയറിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്.

നിക്ഷേപകർക്ക് മൂലധന വിപണിയിലെ സങ്കീർണതകളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും ഒരു ആത്മനിർഭർ നിവേശക് ആകാനും ആവശ്യമായ അറിവും നൈപുണ്യവും നൽകാനാണ് സി.ഡി.എസ്.എൽ ഐ.പി.എഫ് ലക്ഷ്യമിടുന്നത്.

ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ ഫോർ വിമൺ, ബിഷപ് ബെൻസിഗർ കോളേജ് ഒഫ് നഴ്‌സിംഗ് കൊല്ലം തുടങ്ങിയ സ്ഥാപനങ്ങളിലും നിക്ഷേപ ബോധവൽക്കരണ പരിപാടികൾ നടന്നു.

Advertisement
Advertisement