ഗവേഷണം ശക്തമാക്കി ഗോദ്‌റെജ് അപ്ലയൻസസ്

Sunday 16 June 2024 12:23 AM IST

കൊച്ചി: പൂനെയിലെ പുതിയ ഗവേഷണ വികസന കേന്ദ്രവുമായി ഗോദ്‌റെജ് ആൻഡ് ബോയ്‌സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്‌റെജ് അപ്ലയൻസസ്. പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗോദ്‌റെജ് ആന്റ് ബോയ്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജംഷിഡ് എൻ. ഗോദ്‌റെജ് നിർവഹിച്ചു.
ബ്രാൻഡിന്റെ ഇൻഹൗസ് ഡവലെപ്പ്മെന്റും ടെസ്റ്റിംഗ് ലാബുകളും ഇരട്ടിയിലധികം വർദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 43,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ സംവിധാനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

Advertisement
Advertisement