ലഹരിവിരുദ്ധ ക്ലാസ്

Saturday 15 June 2024 11:28 PM IST

കോന്നി: ഗവ: ഹയർസെക്കൻഡറി സ്കൂൾ എസ് പി സി യുണിറ്റ് ,സ്കൂൾ സുരക്ഷാ ക്ലബ് - എക്സൈസ് വിമുക്തി എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോന്നി എസ് ഐ എസ് ഷമീർ ക്ലാസ് നയിച്ചു. സീനിയർ എസ് പി സി കേഡറ്റ് എസ് അഞ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് എസ് എം ജമീലാബീവി, സി പി ഒ മാരായ കെ രാജേഷ്, രഞ്ജിത്ത്,നീന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ് സുഭാഷ്, കെ സൗമ്യ , കെ പി നൗഷാദ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement