അനീഷ്‌ കുമാറിന് നാടിന്റെ വിട

Sunday 16 June 2024 12:37 AM IST

കണ്ണൂർ: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ ഉണ്ണാങ്കണ്ടി വീട്ടിൽ കെ. അനീഷ് കുമാറിന് നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ പയ്യാമ്പലത്ത് ഒരുക്കിയ ചിതയ്ക്ക് അനീഷിന്റെ മക്കളായ അശ്വിനും ആദിഷും തീകൊളുത്തി.

വെള്ളിയാഴ്ച വൈകിട്ട് പ്രത്യേക ആംബുലൻസിൽ കണ്ണൂരിലെത്തിച്ച് എ.കെ.ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ഭൗതികശരീരം ഇന്നലെ രാവിലെ വീടിനടുത്തെ കരാറിനകം ബാങ്ക് പരിസരത്ത് പൊതുദർശനത്തിനുവച്ചു. ഇവിടെയും വീട്ടിലുമായി നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിച്ചേർന്നത്. മംഗഫിൽ സൂപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായിരുന്നു അനീഷ്.

Advertisement
Advertisement