ലൈഫിൽ ലഭിച്ച വീടിനായി നൽകിയ രേഖകൾ വാങ്ങാനെത്തി,വീട്ടമ്മയെ വി.ഇ.ഒ പൂട്ടിയിട്ടു

Sunday 16 June 2024 12:47 AM IST

കാസർകോട്: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി നൽകിയ രേഖകൾ തിരികെ വാങ്ങാൻ എത്തിയ വീട്ടമ്മയെ വി.ഇ.ഒ അബ്ദുൾ നാസർ ഓഫീസിൽ പൂട്ടിയിട്ടു. സംഭവം വിവാദമായതോടെ കാസർകോട് ടൗൺ പൊലീസ് രണ്ടു കേസുകളെടുത്തു. വീട്ടമ്മയുടെ പരാതിയിലും വി.ഇ.ഒ നൽകിയ പരാതിയിലുമാണിത്.

കൂഡ് ലു കേളുഗുഡെയിലെ വാടകവീട്ടിൽ ഭർത്താവും രണ്ടു കുട്ടികളുമായി താമസിക്കുന്ന സാവിത്രിയെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിൽ പൂട്ടിയിട്ടെന്നാണ് പരാതി.15 മിനിട്ടുകൾക്കുശേഷം വി.ഇ.ഒ തുറന്നുവിട്ടതായും സാവിത്രി ടൗൺ പൊലീസിനു മൊഴി നൽകി. അടുക്കത്ത് ബയലിലെ സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരം വർഷങ്ങൾക്കുമുമ്പ് നൽകിയ അപേക്ഷയിൽ വീട് പാസായതിന്റെ കത്ത് 2024 ജനുവരിയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിൽ നിന്ന് സാവിത്രിക്ക് ലഭിച്ചിരുന്നു. പിന്നാലെ ആവശ്യപ്പെട്ട രേഖകൾ ഉദ്യോഗസ്ഥന് കൈമാറിയെന്നും വീട്ടമ്മ പറഞ്ഞു. ഇതേത്തുടർന്ന് മൺകട്ട കൊണ്ട് നിർമ്മിച്ച പഴയവീട് പുതിയ വീടിനായി പൊളിച്ചുമാറ്റി. എന്നാൽ,​ ഫെബ്രുവരിയിൽ വീട് ഇല്ലെന്ന് വി.ഇ.ഒ ഫോൺ വിളിച്ച് അറിയിച്ചു. മകളുമായി ഓഫീസിലെത്തിയ സാവിത്രിയോട് നിങ്ങൾക്കു തരാൻ ഇവിടെ രേഖകൾ ഇല്ലെന്നായിരുന്നു വി.ഇ.ഒയുടെ മറുപടി. സാവിത്രിയും മകളും ഉടനെ പഞ്ചായത്ത് സെക്രട്ടറിയെ നേരിൽക്കണ്ട് സംഭവം ധരിപ്പിച്ചു. രേഖകൾ തിരികെനൽകാൻ സെക്രട്ടറി നിർദ്ദേശിച്ചെങ്കിലും വി.ഇ.ഒ തയ്യാറായില്ല.

ഇതിനിടയിൽ ഫോൺ വന്ന സമയത്ത് മകൾ പുറത്തിറങ്ങി. ഉടൻ സാവിത്രിയെ അകത്തിരുത്തി ഉദ്യോഗസ്ഥൻ മുറി പൂട്ടുകയായിരുന്നു. മകളും നാട്ടുകാരായ പ്രമീളയും ഉദയനും എത്തിയതോടെ വി.ഇ.ഒ അബ്ദുൾ നാസർ വീട്ടമ്മയെ തുറന്നുവിട്ടു. എന്നാൽ,​ വൈകിട്ട് നാലു മണിവരെ തന്നെ ഓഫീസിൽ സാവിത്രി ഉൾപ്പെടെ നാലുപേർ തടഞ്ഞുവച്ചെന്നാണ് വി.ഇ.ഒയുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് മഹിള മോർച്ച പ്രവർത്തകർ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

സാ​വി​ത്രി​ക്കും​ ​മ​ക​ൾ​ക്കു​മെ​തി​രെ
ജാ​മ്യ​മി​ല്ലാ​ ​കേ​സ്

വി.​ഇ.​ഒ​ ​മു​ട്ടം​ ​കു​ന്നി​ൽ​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ൾ​ ​നാ​സ​റി​ന്റെ​ ​പ​രാ​തി​യി​ൽ​ ​സാ​വി​ത്രി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത് ​കാ​സ​ർ​കോ​ട് ​ടൗ​ൺ​ ​പൊ​ലീ​സ്.​ ​അ​തേ​ ​സ​മ​യം​ ​കോ​ട്ട​ത്ത​ല​ ​സാ​വി​ത്രി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​വി.​ഇ.​ ​ഒ​ ​യു​ടെ​ ​പേ​രി​ൽ​ ​ജാ​മ്യം​ ​ല​ഭി​ക്കു​ന്ന​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​കേ​സെ​ടു​ത്ത​ത്.
സാ​വി​ത്രി,​ ​മ​ക​ൾ​ ​ഉ​ഷ,​ ​ബി.​ജെ.​പി​ ​നേ​താ​വും​ ​പ​ഞ്ചാ​യ​ത്ത് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ ​പ്ര​മീ​ള​ ​മ​ജ​ൽ​ ​എ​ന്നി​വ​ർ​ക്കും​ ​ക​ണ്ടാ​ല​റി​യാ​വു​ന്ന​ ​മ​റ്റ് ​നാ​ല് ​പേ​ർ​ക്കും​ ​എ​തി​രെ​യാ​ണ് ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ്വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് 341,​ 353​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത​ത്.​ ​വി.​ഇ.​ഒ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യി​ ​എ.​എ​സ്.​ഐ​ ​ശ​ശി​ധ​ര​ന് ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ത​ന്നെ​ ​ത​ട​ഞ്ഞു​വ​ച്ച് ​ഉ​ന്തു​ക​യും​ ​ത​ള്ളു​ക​യും​ ​ചെ​യ്തു​വെ​ന്നാ​ണ് ​അ​ബ്ദു​ൾ​ ​നാ​സ​ർ​ ​മൊ​ഴി​ ​ന​ൽ​കി​യ​ത്.