ശ്രീഹരിക്കും ഷിബുവിനും ഇന്ന് യാത്രാമൊഴി

Sunday 16 June 2024 12:58 AM IST

കോട്ടയം : കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരി, പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് എന്നിവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. തുരുത്തി യൂദാപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീഹരിയുടെ മൃതദേഹം രാവിലെ 8 ന് ഇത്തിത്താനത്തെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷിബുവിന്റെ മൃതദേഹം ഇന്ന് രാവിലെ 8 ന് പായിപ്പാട് മച്ചിപള്ളിയിലെ വീട്ടിലെത്തിക്കും. രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

പാമ്പാടി ഇടിമാരിയിൽ സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം നാളെയാണ്. മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടിന് പാമ്പാടിയിലെ വാടക വീട്ടിലും, എം.ജി.എം സ്‌കൂളിന് സമീപം നിർമ്മിക്കുന്ന വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഒമ്പതിന് പാമ്പാടി സെന്റ് മേരീസ് സിംഹാസന പള്ളിയുടെ പോരാളൂരിലെ ഓഡിറ്റോറിയത്തിൽ പൊതുദർശനം. വൈകിട്ട് നാലിന് ഐ.പി.സി ബഥേൽ സഭയുടെ ഒമ്പതാം മൈൽ സെമിത്തേരിയിൽ സംസ്‌കരിക്കും.

Advertisement
Advertisement