ഹ്രസ്വകാല പരിശീലനം

Sunday 16 June 2024 1:25 AM IST

കൊല്ലം: കൊട്ടാരക്കര കില, സി.എസ്.ഇ.ഡിയിൽ വയോജന-സാന്ത്വന പരിപാലന ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയിൽ പ്രായമുള്ളവർക്കായാണ് പരിശീലനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ, ഹോംനഴ്‌സിംഗ് ഏജൻസികൾ മുഖാന്തിരം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് അതാത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കുടുംബശ്രീ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം.

പരിശീലന തീയതി ജൂൺ 24 മുതൽ 28 വരെ. രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ 9496320409. ഇ-മെയിൽ: etcktr@gmail.com. ഭക്ഷണം, താമസം, യാത്രാപ്പടി എന്നിവ ഉണ്ടായിരിക്കും. അവസാന തീയതി 20.

Advertisement
Advertisement