ഇനി സൂപ്പർ 8ൽ കാണാം

Sunday 16 June 2024 2:39 AM IST

ഫ്ലോറിഡ: ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ്എയിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം മോശം കാലാവസ്ഥയെ തുട‌ർന്ന് ഉപേക്ഷിച്ചു. ഇരുടീമിന്റെയും ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു ഇത്. ഫ്ലോറിഡയിലെ ലൗഡർഹില്ലിലെ ​സെ​ൻ​ട്ര​ൽ​ ​ബ്രോ​വാ​ർ​ഡ്സ്റ്റേ​ഡിയത്തിലെ ഔട്ട് ഫീൽഡ് ഉണങ്ങാത്തതിനാലാണ് മത്സരം ഉപേക്ഷിച്ചത്. അമ്പയർമാർ സ്റ്റേഡിയത്തിൽ പരിശോധന നടത്തിയ ശേഷം ഔട്ട് ഫീൽഡ് ഉണക്കിയെടുക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിച്ചത്. ഇന്ത്യയും കാനഡയും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഫ്ലോറിഡയിൽ കുറച്ച് ദിവസമായി കനത്ത മഴയും വെള്ലപ്പൊക്കവുമാണ്. ഇന്നലെ മഴപെയ്ത് തോർന്നെങ്കിലും ഗ്രൗണ്ടിൽ വെള്ളം നിൽക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചെങ്കിലും 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുാമയി ഒന്നാമൻമാരായാണ് ഇന്ത്യ സൂപ്പർ എട്ടിൽ എത്തിയത്. 4 മത്സരങ്ങളിൽ നിന്ന് 1 ജയമുള്ല കാനഡ 3 പോയിനന്റുമായാണ് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്.

ഇനി വിൻഡീസിൽ

സൂപ്പർ 8 മത്സരങ്ങൾക്കായി ഇന്ത്യ യു.എസിൽ നിന്നും വെസ്റ്റിൻഡീസിലേക്ക് യാത്ര തിരിക്കും. 20-ാം തിയതി അഫ്ഗാനെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യമത്സരം. ബാർബഡോയിലെ കെൻസിംഗ്ടൺ ഓവലാണ് മത്സരവേദി.

കിവീസിന് ജയം

ടറൗബ: ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ന്യൂസിലൻഡ് 9 വിക്കറ്റിന് ഉഗാണ്ടയെകീഴടക്കി.ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ട 18.4 ഓവറിൽ വെറും 40 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 5.2 ഓവറിൽ 1 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം നേടി (41/1). 3 വിക്കറ്റ് വീഴ്ത്തിയ ,സൗത്തിയും 2 വിക്കറ്റ് വീതം വീഴ്ത്തിയ ബോൾട്ടും സാന്റ്നറുമാണ് ഉഗാണ്ടയുടെ ബാറ്റിംഗ് നിരയെ തകർത്തത്.

യൂറോയിൽ ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രൊയേഷ്യയ്ക്ക് എതിരെ ഗോൾ നേടിയ സ്പെയിന്റെ നായകൻ അൽവാരൊ മൊറാട്ടയുടെ ആഹ്ലാദം. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്പെയിൻ 2-0ത്തിന് മുന്നിലാണ്.

Advertisement
Advertisement