കോഴിക്കോടിനായി പോരാടാൻ കാലിക്കറ്റ് എഫ്.സി

Sunday 16 June 2024 2:49 AM IST

കോഴിക്കോട് : പുതുതായി ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ടൂർണമെന്റിൽ കോഴിക്കോടിനായി കാലിക്കറ്റ് എഫ്.സി ബൂട്ടണിയും. ഇന്നലെ കോഴിക്കോട്ട് നടന്ന വാർത്താ സമ്മേളനത്തിൽ ഫ്രാഞ്ചൈസി ഉടമയും ഐ.ബി.എസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസാണ് പുതിയ ക്ലബ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഫുട്‌ബോൾ ആവേശമാണ് കേരളമെന്നും ഈ ആവേശത്തിന്റെ പ്രഭവകേന്ദ്രമായതുകൊണ്ടാണ് കോഴിക്കോട് ടീമിനെ ഏറ്റെടുത്തതെന്നും മാത്യൂസ് പറഞ്ഞു. എം.കെ. രാഘവൻ എം.പി ലോഗോ പ്രകാശനം ചെയ്തു. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പങ്കെടുത്തു. ഇന്ത്യൻ സൂപ്പർ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പർലീഗ് കേരള സംഘടിപ്പിക്കുന്നത്.

Advertisement
Advertisement