കേരളാ ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിലേക്ക്

Sunday 16 June 2024 2:51 AM IST

കൊച്ചി:ഡ്യൂറന്റ് കപ്പിന് മുന്നോടിയായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസൺ തയ്യാറെടുപ്പ് തായ്‌ലാൻഡിൽ. ജൂലായ് രണ്ട് മൂതൽ 22 വരെ തായ്‌ലാൻഡിലെ ചോൻബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുക. പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറേയും സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ക്ലബിൽ ചേക്കേറിയ താരങ്ങളും ടീമിനൊപ്പം ചേരും. അക്കാഡമിയിലെ യുവതാരങ്ങളും ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. പ്രീസസൺ സ്‌ക്വാഡിനെ ഉടൻ പ്രഖ്യാപിക്കും. ജൂലായി 26നാണ് ഡ്യൂറന്റ് കപ്പിന്റ കിക്കോഫ്. ഇതിന് മുന്നോടിയായി തായ്‌ലാൻഡ് ഫുട്ബാൾ ക്ലബുകൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് സൗഹൃദ മത്സരങ്ങളും കളിക്കും.