എസ്.എൻ ഓഡിറ്റോറിയം ഉദ്ഘാടനം

Monday 17 June 2024 1:12 AM IST

കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മ സമാജത്തിന്റെ നവീകരിച്ച എസ്.എൻ. ഓഡിറ്റോറിയം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഏറ്റവും മികച്ച ഓഡിറ്റോറിയമാണിതെന്ന് മേയർ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള പ്രഭാഷണം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കണമെന്നും ഗുരുദർശനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി സമാജം പ്രസിഡന്റ് സി.എം. ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ കെ.എസ്. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി പി.ഐ. രാജീവ്, അസി. സെക്രട്ടറി എ.പി. രഘുനന്ദനൻ, പി.ആർ. റെനീഷ്, മിനി ദിലീപ്, കാജൽ സലിം, പി.ബി. സുനിലാൽ, പി.ബി. റൂസ് വെൽട്ട് എന്നിവർ സംസാരിച്ചു.

Advertisement
Advertisement