ബിനോയ് തോമസിന്റെ കുടുംബത്തിന് വീടുവച്ചു നൽകും : മന്ത്രി

Monday 17 June 2024 12:00 AM IST

തൃശൂർ: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി കെ.രാജൻ. ഈ മാസം 20ന് ചാവക്കാട് നഗരസഭാ കൗൺസിൽ പ്രത്യേകമായി ചേർന്ന് തീരുമാനമെടുക്കും. ചാവക്കാട്ടെ വീട്ടിലെത്തി ബിനോയ്‌യുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരസഭയുടെ ലൈഫ് പദ്ധതി പട്ടികയിൽ ബിനോയ്‌യുടെ കുടുംബത്തിന്റെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടിയന്തര കൗൺസിൽ ചേർന്ന് വീട് അനുവദിക്കാനാണ് നിർദ്ദേശം നൽകിയത്.

സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങൾക്കുമുള്ള നടപടി വേഗത്തിലാക്കും. എൻ.കെ. അക്ബർ എം.എൽ.എ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​കെ.​പി.​സി.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​അ​ദ്ധ്യാ​പ​ക​രെ​യും​ ​അ​പ​മാ​നി​ച്ച​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​ഡോ.​രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​കെ.​പി.​സി.​ടി.​എ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ഭ്യാ​സം​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​അ​ദ്ധ്യാ​പ​ക​രെ​യും​ ​മ​ണ്ണു​ണ്ണി​ക​ളാ​ക്കു​മെ​ന്ന​ ​പ്ര​സ്താ​വ​ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ധാ​ർ​ഷ്ട്യ​വും​ ​വ​രേ​ണ്യ​ബോ​ധ​വും​ ​വി​ളി​ച്ചോ​തു​ന്ന​താ​ണ്.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​സ​മ​ർ​ത്ഥ​രാ​യ​ ​മ​ല​യാ​ളി​ക​ൾ​ ​ഈ​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​സം​ഭ​വ​ന​യാ​ണെ​ന്ന് ​ഗു​രു​ക്ക​ൾ​ ​മ​റ​ക്ക​രു​ത്.​ ​ഈ​ ​സ​മ്പ്ര​ദാ​യ​ത്തെ​ ​പു​ച്ഛ​മു​ണ്ടെ​ങ്കി​ൽ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലി​ൽ​ ​ജോ​ലി​ചെ​യ്ത​ ​വ​ക​യി​ൽ​ ​പ​റ്റി​യ​ ​ശ​മ്പ​ളം​ ​തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും​ ​പ്ര​സി​ഡ​ന്റ്‌​ ​അ​രു​ൺ​ ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ​ക്കെ​തി​രെ
എ.​കെ.​പി.​സി.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​അ​ദ്ധ്യാ​പ​രെ​യും​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തിൽഎ.​കെ.​പി.​സി.​ടി.​എ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധി​ച്ചു
.​ ​ഒ​രു​ ​മാ​സി​ക​യ്ക്ക് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ​ ​ന​ട​ത്തി​യ​ത്.​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തി​ന് ​ബ​ദ​ൽ​ ​സൃ​ഷ്ടി​ച്ച് ​കേ​ര​ള​ത്തി​ൽ​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​മാ​യി​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ട് ​പോ​കു​മ്പോ​ൾ​ ​ഇ​ത്ത​രം​ ​പ്ര​സ്താ​വ​ന​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നെ​ ​ഇ​ത് ​പ്രേ​ര​ക​മാ​കൂ.​ ​ബി​രു​ദ​ത​ല​ ​പു​നഃ​സം​ഘ​ട​ന​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​മാ​സ​ങ്ങ​ളാ​യി​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഒ​ന്ന​ട​ങ്കം​ ​പ്ര​വ​ർ​ത്തി​ക്ക​വെ,​അ​തി​ന്
നേ​തൃ​ത്വം​ ​ന​ൽ​കേ​ണ്ട​ ​കൗ​ൺ​സി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ത​ന്നെ​ ​ഈ​ ​നി​ല​യി​ൽ​ ​പെ​രു​മാ​റ​രു​തെ​ന്ന് ​എ.​കെ.​പി.​സി.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ.​നി​ശാ​ന്തും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​കെ.​ബി​ജു​കു​മാ​റും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സി.​എ​സ്.​ഐ.​ആ​ർ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്പ്

ന്യൂ​ഡ​ൽ​ഹി​:​ ​സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ് 2024​ ​ജൂ​ൺ​ ​സെ​ഷ​ൻ​ ​പ​രീ​ക്ഷ​യു​ടെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ളി​പ്പ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.​ ​വെ​ബ്സൈ​റ്റ്:​ ​c​s​i​r​n​e​t.​n​t​a​o​n​l​i​n​e.​i​n.​ ​ജൂ​ൺ​ 25​ ​മു​ത​ൽ​ 27​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.

Advertisement
Advertisement