ഇളവ് കിട്ടിയ തോട്ടഭൂമി പരിധി കഴിഞ്ഞാൽ കേസ്

Monday 17 June 2024 12:00 AM IST

തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് കിട്ടിയ തോട്ടഭൂമി തരം മാറ്രിയാൽ , തരംമാറ്റപ്പെട്ട അത്രയും ഭൂമി 1970 ജനുവരി ഒന്നിന് ശേഷം ആർജ്ജിച്ചതായി കണക്കാക്കി ഇളവ് നേടിയവർക്കും അവരുടെ പിന്തുടർച്ചക്കാർക്കുമെതിരെ ലാൻഡ് ബോർഡിന്

കേസെടുക്കാം.ഇങ്ങനെ ഇളവ് കിട്ടിയ മിച്ച ഭൂമി കണ്ടെത്തിയാൽ അത് ഏറ്റെടുക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കാമെന്നും റവന്യൂവകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.

തോട്ടഭൂമി ഉൾപ്പെടെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് കിട്ടിയ ഭൂമിതരംമാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി 2021-ൽ ഇറക്കിയ സർക്കുലറിലാണ് റവന്യൂവകുപ്പ് ഇപ്പോൾ വ്യക്തത വരുത്തിയത്. 1983-ലെ ഭൂപരിഷ്കരണ നിയമപ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാൽ നാണ്യവിളകൾ ഉൾപ്പെടെ ഇതിലധികം തോട്ട ഭൂമി കൈവശമുണ്ടെങ്കിൽ അത് ഉടമയുടെ പേരിൽ നിലനിർത്താനുള്ള ഇളവ് അനുവദിച്ചിരുന്നു. ഇങ്ങനെ ഇളവ് ലഭിച്ച ഭൂമിയുടെ ഒരു ഭാഗം മുറിച്ചു വിൽക്കുമ്പോൾ, വാങ്ങുന്നയാൾ ഭൂമി തരംമാറ്റിയാൽ , നിലവിലെ കൈവശക്കാരന്റെ ഭൂപരിധി അധീകരിച്ചോ എന്നും അതുവഴി കൈവശക്കാരന് മിച്ചഭൂമി ഉണ്ടോ എന്നുമാണ് ലാൻഡ് ബോർഡുകൾ പരിശോധിക്കേണ്ടത് എന്നാണ് ലാൻ്ഡ് ബോർഡ് സെക്രട്ടറി സർക്കുലറിറക്കിയത്. ഈ സർക്കുലർ വിവാദമായിരുന്നു. നിലവിലെ കൈവശക്കാരന്റെ കാര്യം മാത്രം പരിശോധിച്ചാൽ മതിയെന്ന് വ്യാഖ്യാനിച്ച് കളക്ടർമാർക്കും ലാൻഡ് ബോർഡുകൾക്കും സർക്കുലർ എത്തിയതോടെ മിച്ചഭൂമി കേസുകൾ മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയെത്തി.

ലാൻഡ് ബോർഡിന്റെ സർക്കുലർ നേരത്തെയുള്ള ഹൈക്കോടതിയുടെ വിധിന്യായത്തിന് എതിരും തെറ്റിദ്ധാരണയുണ്ടാക്കുന്നുമായതിനാലാണ് റവന്യൂവകുപ്പ് ഇപ്പോൾ വ്യക്തത വരുത്തിയത്.

ഭൂപരിഷ്കരണ നിയമപ്രകാരം ഭൂപരിധിയിൽ ഇളവു നേടിയവർക്കും അവരുടെ പിന്തുടർച്ചക്കാർക്കും പരിധിയിൽ കൂടുതൽ ഭൂമി കൈവശമുണ്ടോയെന്നു പരിശോധിച്ച് ലാൻഡ് ബോർഡുകൾ മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാമെന്നതാണ് പുതിയ ഉത്തരവിന്റെ സാരം.

ചെ​ക്ക് ​ഭാ​ര​വാ​ഹി​കൾ

ആ​ല​പ്പു​ഴ​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ടേ​ഴ്സി​ന്റെ​ ​സം​ഘ​ട​ന​യാ​യ​ ​ക​ൺ​സോ​ർ​ഷ്യം​ ​ഒ​ഫ് ​ഹ​യ​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്സ് ​കേ​ര​ള​​​യു​ടെ​ ​(​ചെ​ക്ക്)​ ​പ​തി​നേ​ഴാ​മ​ത് ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗ​വും​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​ന​ട​ന്നു.​ ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ത​ങ്ങ​ളു​ടെ​ ​നൂ​ത​ന​ ​കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് ​വി​ശ​ദീ​ക​രി​ച്ചു.​ ​മി​ക​വ് ​തെ​ളി​യി​ച്ച​ ​വി​ദ്യാ​ഭ്യാ​സ​ ​ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ​ ​ആ​ദ​രി​ച്ചു.​കേ​ര​ള​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നും​ ​മം​ഗ​ലാ​പു​രം,​ ​ബം​ഗ​ളൂ​രു,​ ​കോ​യ​മ്പ​ത്തൂ​ർ,​ ​മ​ധു​ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​നി​ന്നു​ള്ള​ ​അം​ഗ​ങ്ങ​ൾ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്തു.​ ​സ​ജി​ ​പി.​ആ​ർ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​ജ​യ്സ​ൺ​ ​ഫി​ലി​പ്പ് ​(​പ്ര​സി​ഡ​ന്റ്),​ ​അ​നൂ​പ് ​ശ്രീ​രാ​ജ് ​(​സെ​ക്ര​ട്ട​റി​),​ ​അ​ഡ്വ.​സ​ജു​ ​ടി.​ ​തോ​മ​സ് ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​മ​റ്റു​ ​ഭാ​ര​വാ​ഹി​ക​ൾ​:​ ​അ​നൂ​പ് ​റോ​യ് ,​ആ​ഷി​ക് ​രാ​ജ​ ,​ ​പി.​ബി.​സു​നി​ൽ​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​),​​​ ​നോ​ബി​ൾ​ ​പീ​റ്റ​ർ,​ ​അ​ൻ​സി​യ​ ​അ​ജി​ഷ് ,​നി​തി​ൻ​ ​നാ​രാ​യ​ണ​ൻ​(​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​ർ​),​​​ ​ഗോ​കു​ൽ​ ​കൃ​ഷ്ണ​ൻ​(​ജോ​യി​ന്റ് ​ട്ര​ഷ​റ​ർ​)​.

Advertisement
Advertisement