ആട്ടൂർ മുഹമ്മദിനെ കണ്ടെത്തുക; പ്രതിഷേധ മാർച്ച് നടത്തി

Monday 17 June 2024 12:45 AM IST
മുഹമ്മദ് ആട്ടൂർ(മാമി) നെ കണ്ടെത്തുകഎന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കോക്കല്ലൂരിൽ നടന്ന ബഹുജനപ്രതിഷേധ പ്രകടനം

ബാലുശേരി: പത്തു മാസമായി കോഴിക്കോട് ടൗണിൽ നിന്നും കാണാതായ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരപ്രമുഖൻ ആട്ടൂർ മുഹമ്മദ് (മാമി )നെ കണ്ടെത്തണമെന്നും തിരോധാനത്തിലെ ദുരൂഹത നീക്കണമെന്നും ആട്ടൂർ മുഹമ്മദ് (മാമി) തിരോധാന ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കോക്കല്ലൂരിൽ വെച്ച് നടന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ആട്ടൂർ മുഹമ്മദ്മ്രാമി) തിരോധാന ആക്ഷൻ കമ്മിറ്റിയ്ക്ക് രൂപം നൽകി. ബഹുജനമുന്നേറ്റത്തിന് രൂപം നൽകി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്സയിനാർ എന്മച്ചൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു. പി.പിപ്രേമ, സി.കെ.രാജീവൻ,കെ രാമചന്ദ്രൻ കെ.ഷാജി, കെ.അഹമ്മദ് കോയ, മുസ്തഫ ദാരു കല, സുധി തുരുത്യാട് എന്നിവർ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. സമരസമിതി ചെയർമാൻ അഡ്വ: രാജേഷ് കുമാർ സമര പ്രഖ്യാപനവും നടത്തി. അസ്ലം ബക്കർ അസ്സൻ എ. കെ, ഭരതൻ പുത്തൂർവട്ടം എന്നിവർ പ്രസംഗിച്ചു. ബഹുജന പ്രക്ഷോഭ പ്രകടനവും നടത്തി. ഉമ മഠത്തിൽ, ആരിഫാ ബീവി, ഇന്ദിര,സി.രാജൻ, എ.പിവേലായുധൻ, എൻ. സി.വി. ബഷീർ, കെ.സലീം, നസീർ എൻ.കെ നാസർ കുന്നക്കൊടി, അഷറഫ് ബാലുശ്ശേരി, സി.കെ ഹക്കീം, മനാഫ് പനായി, അബ്ദുള്ള ആട്ടൂർ, റംല അട്ടൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisement
Advertisement