രണ്ടാംദിനവും ഭൂചലനം

Monday 17 June 2024 12:00 AM IST

പാലക്കാട്: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ആനക്കര, തൃത്താല മേഖലയിലാണ് ഇന്നലെ പുലർച്ചെ നാല് മണിയോടെ ഭൂചലനമുണ്ടായത്. സെക്കൻഡുകൾ മാത്രമായിരുന്നു ഭൂചലനത്തിന്റെ ദൈർഘ്യം. കഴിഞ്ഞദിവസം രാവിലെ കുമരനെല്ലൂർ, പരുതൂർ, കപ്പൂർ, തിരുമിറ്റക്കോട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർ ചലനങ്ങളുടെ കാരണം മനസിലാക്കി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement