കൈത്താങ്ങ്

Sunday 16 June 2024 10:58 PM IST

വണ്ടൂർ: വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നടപ്പിലാക്കുന്ന സെക്കന്ററി പാലിയേറ്റീവ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്. ജീവനക്കാർ സമാഹരിച്ച 25500 രൂപയുടെ ചെക്ക് എം.എൽ.എ എ.പി.അനിൽകുമാർ, താലുക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ പള്ളിയാളിക്ക് കൈമാറി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു ജീവനക്കാരുടെ കൈത്താങ്ങ് കൈമാറിയത്. ചികിത്സക്ക് വൻ തുകവരുന്ന, ഗുരുതരമായ അസുഖമുള്ളവർ, വൃക്ക രോഗം, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി 150 ഓളം രോഗികളെയാണ് ബ്ലോക്കിന്റെ സെക്കൻഡറി പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മരുന്നും മറ്റു ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കും.ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഹസ്‌കർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ശിവശങ്കരൻ, ബി.ഡി.ഒ വൈ.പി.മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം.സജു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement