കാഴ്ചകളുടെ വിരുന്നൊരുക്കി മീൻപിടിപ്പാറ വീണ്ടും സജീവം

Monday 17 June 2024 12:50 AM IST

കൊട്ടാരക്കര: കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതി വീണ്ടും സജീവമായി. കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ചതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ മഴ പെയ്തതോടെ നീരാെഴുക്ക് വർദ്ധിച്ചു. പാറകളിൽ തട്ടിച്ചിതറിയൊഴുകുന്ന വെള്ളവും ചെറിയ വെള്ളച്ചാട്ടവുമടക്കം സുന്ദര കാഴ്ചയാണിപ്പോൾ. വലിയ മത്സ്യ ശില്പത്തിന് സമീപമായി കുട്ടികൾക്കുൾപ്പടെ വെള്ളത്തിൽ കളിക്കാനും കുളിക്കാനും സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ വരവ് വർദ്ധിച്ചു. കുടുംബസമേതമാണ് സഞ്ചാരികൾ എത്തുന്നത്.

പോക്കറ്റ് കീറാതെ ആഘോഷിക്കാം

 ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലാണ് ടൂറിസം പദ്ധതി

കൊട്ടാരക്കര പട്ടണത്തിലെ ഏക ടൂറിസം പദ്ധതി

 ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യശില്പമാണ് മുഖ്യ ആകർഷണം

 ഇതിന് ചുറ്റും പാറക്കെട്ടുകളും വെള്ളവുമാണ്

 തൂക്കുപാലം, കളിക്കോപ്പുകൾ, ശില്പങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്

പ്രവേശന ഫീസ് ₹ 20

സംസ്ഥാന ബഡ്ജറ്റിൽ മീൻപിടിപ്പാറ വികസന പദ്ധതികൾക്ക് തുക അനുവദിച്ചിട്ടുണ്ട്. ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ടിന്റെ ഭാഗമാണിവിടം. കൊട്ടാരക്കര പുലമൺ തോട് നവീകരിച്ച് ബോട്ടിംഗ് നടത്താനുള്ള ആലോചനകൾ സജീവമാണ്.

കെ.എൻ.ബാലഗോപാൽ, മന്ത്രി

Advertisement
Advertisement