ലവ്‌ലിനയ്ക്ക് വെള്ളി

Monday 17 June 2024 12:29 AM IST

പ്രാഗ് : ചെക് റിപ്പബ്ളിക്കിൽ നടന്ന ഗ്രാൻപ്രീ 2024 ബോക്സിംഗ് ടൂർണമന്റിൽ വെള്ളിമെഡൽ നേടി ഇന്ത്യൻ വനിതാ താരം ലവ്‌ലിന ബോർഗോഹെയ്ൻ. ടോക്യോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായ ലവ്‌ലിന റൗണ്ട് റോബിൻ ലീഗ് അ‌ടിസ്ഥാനത്തിൽ നടന്ന ഗ്രാൻപ്രീയിൽ ഒരു വിജയവും രണ്ട് തോൽവികളുമായാണ് വെള്ളിമെഡലിലെത്തിയത്. പാരീസ് ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്ന ലവ്‌ലിനയ്ക്ക് ചെക്ക് റിപ്പബ്ളിക്കിലെ മെഡൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട്.

Advertisement
Advertisement