കേരളത്തിൽ വിപണി വികസിപ്പിച്ച് ബി.എൻ.സി മോട്ടോഴ്സ്

Tuesday 18 June 2024 12:36 AM IST

കൊച്ചി: കോയമ്പത്തൂർ ആസ്ഥാനമായ മുൻനിര ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബി.എൻ.സി മോട്ടോഴ്‌സിന്റെ പുതിയ ഷോറൂം ആലപ്പുഴ ചന്തിരൂരിൽ തുടക്കമായി.പ്രമുഖ തെന്നിന്ത്യൻ സിനിമാ താരം ജുവൽ മേരി, സംവിധായകൻ ശിവൻ അമ്പാട്ട്, സംഗീത സംവിധായകന്‍ ജോജി തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിൽ വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഡീലർഷിപ്പിന് തുടക്കമിട്ടത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ബി.എൻ.സിയുടെ ചാലഞ്ചർ എസ് 110 എന്ന മോഡൽ മോട്ടോർസൈക്കിൾ 99,900 രൂപയ്ക്കും ചാലഞ്ചർ എസ് 125 മോഡൽ 1,45,000 രൂപയ്ക്കും ലഭിക്കും. പൂർണമായും ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് മോട്ടോർ സൈക്കിളുകളാണ് ബി. എ,.സി നിർമ്മിക്കുന്നത്.

കാപ്ഷൻ

ബി.എൻ.സി മോട്ടോഴ്‌സിന്റെ പുതിയ ഷോറൂം ആലപ്പുഴ ചന്തിരൂരിൽ പ്രമുഖ തെന്നിന്ത്യൻ സിനിമാ താരം ജുവൽ മേരി, സംവിധായകൻ ശിവൻ അമ്പാട്ട്, സംഗീത സംവിധായകന്‍ ജോജി തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു..

Advertisement
Advertisement