ആയിരം കോടി രൂപയിലധികം നിക്ഷേപവുമായി പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക്

Tuesday 18 June 2024 12:39 AM IST

തൃപ്പൂണിത്തുറ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ടിയർ ത്രി അർബൻ ബാങ്ക് പദവി

കൊച്ചി: ആയിരം കോടി രൂപയിലധികം നിക്ഷേപവുമായി ടിയർ ത്രി അർബൻ ബാങ്കെന്ന പദവിയിലേക്ക് തൃപ്പൂണിത്തുറ പീപ്പിൾസ് അർബർ കോ ഓപ്പറേറ്റീവ് ബാങ്ക് നില മെച്ചപ്പെടുത്തി. ടിയർ രണ്ട് നിലവാരത്തിലുള്ള ഫിനാൻഷ്യലി സൗണ്ട് ആൻഡ് വെൽ മാനേജ്ഡ്(എഫ്.എസ്.ഡബ്‌ള്യു. എം) പദവിയാണ് ബാങ്കിന് ഇതുവരെ ഉണ്ടായിരുന്നത്.

നിലവിലുള്ള ഭരണ സമിതിയുടെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പുതുതായി ആരംഭിച്ച മൂന്ന് കറന്റ് ആൻഡ് സേവിംഗ്സ് അക്കൗണ്ട് (കാസാ) നിക്ഷേപ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം 21 പ്രമുഖർ ബാങ്കിന്റെ 21 ശാഖകളിൽ നിർവഹിച്ചു. 2023-2024 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ജൂലൈ 21ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

ചടങ്ങിൽ എസ്. എസ്. എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിക്കും. മുൻനിര നിക്ഷേപകരെ ആദരിക്കുന്ന ചടങ്ങും ഇതിനൊപ്പം നടക്കും. ഓഹരി ഉടമകൾക്ക് 12ശതമാനം ലാഭവിഹിതത്തിന് ശുപാർശയുണ്ടെന്ന് ബാങ്ക് ചെയർമാൻ ടി. സി ഷിബു, ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് എന്നിവർ അറിയിച്ചു..

Advertisement
Advertisement