സി.പി.എമ്മിന്റെ തകർച്ചയ്ക്ക് കാരണം മുസ്ലിം പ്രീണനം: കെ.സുരേന്ദ്രൻ

Monday 17 June 2024 12:58 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വൻതോൽവിക്ക് കാരണം സി.പി.എമ്മിന്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹമാസ് അനുകൂലവും സി.എ.എ വിരുദ്ധവുമായ പ്രചാരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി വർഗീയത പ്രചരിപ്പിച്ചത്. സി.പി.എം തിരുത്തലുകൾക്ക് വിധേയമാകുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisement
Advertisement