പങ്കാളിത്ത പെൻഷൻകാർക്ക് ഡി.സി.ആർ.ജി ആനുകൂല്യമില്ല

Monday 17 June 2024 1:03 AM IST

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻകാർക്ക് ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി (ഡി.സി.ആർ.ജി) ആനുകൂല്യം ലഭിക്കില്ല. സ്വകാര്യ വ്യക്തി സമർപ്പിച്ച വിവരാവകാശത്തിന് ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിലുൾപ്പെട്ട 3000 ജീവനക്കാരാണ് മേയ് 31ന് വിരമിച്ചത്. ആശ്രിതനിയമന പ്രകാരവും മറ്റുപലവിധ കാരണങ്ങളാലും വൈകി ജോലിയിൽ പ്രവേശിച്ചവരാണ് ഇവരിൽ ഏറെയും.

പങ്കാളിത്ത പെൻഷൻകാർക്ക് ഈ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്ന് 2016-ൽ അധികാരത്തിലെത്തിയ ഇടതു സർക്കാരാണ് തീരുമാനിച്ചത്.

കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും പങ്കാളിത്ത പെൻഷൻകാർക്ക് ഡി.സി.ആർ.ജിയും കുടുംബ പെൻഷനും അനുവദിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സർക്കാർ വിഹിതം 14 ശതമാനമാക്കി കേന്ദ്രവും മറ്റു സംസ്ഥാനസർക്കാരുകളും ഉയർത്തുകയും ചെയ്തു.

Advertisement
Advertisement