നാലുവർഷ ബിരുദം: മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

Monday 17 June 2024 1:20 AM IST

തിരുവനന്തപുരം: നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ, ശ്രീശങ്കരാചാര്യ സംസ്കൃത, കുസാറ്റ്, തുഞ്ചത്തെഴുത്തച്ഛൻ മലയാള, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലകളിലെ രജിസ്ട്രാർമാരും ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിലെ റിസർച്ച് ഓഫീസർമാരും സമിതിയിലെ അംഗങ്ങളായിരിക്കും. കേരള സർവകലാശാല രജിസ്ട്രാർ ചെയർപേഴ്സണും ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിലെ 'റിസർച്ച് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി' കോ ഓർഡിനേറ്ററുമായിരിക്കും. മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടെ യാത്രയ്ക്കും മറ്റുമുള്ള ചെലവുകൾ അതത് അംഗങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വഹിക്കണം. മോണിറ്ററിംഗ് കമ്മിറ്റി എല്ലാ മാസവും ഒരു യോഗമെങ്കിലും ഓൺലൈൻ ആയോ നേരിട്ടോ ചേരണമെന്നും ഉത്തരവിൽ പറയുന്നു.

Advertisement
Advertisement