വെള്ളാപ്പള്ളിയെ  ഒറ്റപ്പെടുത്താൻ  അനുവദിക്കില്ല: ഹിന്ദു ഐക്യവേദി

Monday 17 June 2024 1:46 AM IST

കൊച്ചി: കേരളത്തിലെ ഇരു മുന്നണികളുടെയും ന്യൂനപക്ഷ പ്രീണനം തുറന്നു കാട്ടിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹിന്ദു ഐക്യവേദിയുടെ പിന്തുണ.

വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല. അതിരു വിട്ട മുസ്ലീം പ്രീണനത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം മതനിരപേക്ഷതയുടെ പേരിലുള്ള കാപട്യങ്ങളെയാണ് പൊളിച്ചടുക്കിയത്. കേരളത്തിലെ ഹിന്ദുക്കൾ യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു പറഞ്ഞു.രാജ്യസഭാ സീറ്റുകളും മുസ്ലീം വിഭാഗത്തിന് നൽകി പ്രീണനം തുടരാനാണ് ഇവരുടെ തീരുമാനം. വിവേചനങ്ങളെ തുറന്നുകാട്ടുമ്പോൾ വർഗീയതയെന്ന് പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും ബാബു പറഞ്ഞു.