പന്തീരാങ്കാവിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ പന ദേഹത്ത് വീണ് വയോധിക മരിച്ചു

Monday 17 June 2024 2:56 PM IST

കോഴിക്കോട്: ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ വലിയ പന കടപുഴകി ദേഹത്ത് വീണ് വയോധിക മരിച്ചു. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീടുനിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോഴായിരുന്നു അപകടം നടന്നത്. പന ആദ്യം പ്ലാവിലേക്കാണ് മറിഞ്ഞത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ചിരുതക്കുട്ടിയുടെ ദേഹത്തേക്ക് പനയും പ്ലാവും കൂടി വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.