'സ്പിക്മകേ' ശില്പശാല
Wednesday 19 June 2024 12:56 AM IST
തൃപ്പൂണിത്തുറ: ഇരുമ്പനം മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിൽ വിവിധ റോട്ടറി ക്ലബുകളുടെ സഹകരണത്തോടെ ചിത്രകല, ശില്പകല, തോൽപ്പാവക്കൂത്ത് എന്നിവയുടെ ശില്പശാല ആരംഭിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ 'സ്പിക് മകേ'യാണ് ശില്പശാല നടത്തുന്നത്. ഭിന്നശേഷിക്കാർക്കുള്ള സ്വസ്ഥ് പദ്ധതിയുടെ ഭാഗമായ ശില്പശാല നയിക്കുന്നത് പ്രമുഖ കലാകാരന്മാരായ കെ.ആർ. ബാബു, ആർ. മെയ്യർ, വിപിൻ പുലവർ എന്നിവരാണ്.
സ്കൂൾ ട്രസ്റ്റ് അംഗം റൊട്ടേറിയൻ മീന വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ക്യാപ്ടൻ. എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സ്പിക് മകേ കോ-ഓർഡിനേറ്റർ ഉണ്ണി വാര്യർ, വിവിധ റോട്ടറി ഭാരവാഹികളായ അനിൽ എസ്. രാജ്, പ്രകാശൻ, രാമകൃഷ്ണൻ പോറ്റി, സാഹിന നിസാർ, സ്കൂൾ ഡയറക്ടർ നിത്യാ ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എ.ആർ.രാഖി എന്നിവർ സംസാരിച്ചു.