സംരംഭകർക്ക് 5.60 കോടിയുടെ സഹായം

Wednesday 19 June 2024 1:06 AM IST

കൊച്ചി: പുതിയ സംരംഭകർക്കായുള്ള സംരഭകത്വ സഹായ പദ്ധതി വഴി ജില്ലാ വ്യവസായകേന്ദ്രം നടപ്പുസാമ്പത്തികവർഷം അനുവദിച്ചത് 5.60 കോടി രൂപ. 41 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്. സംസ്ഥാനത്ത് പദ്ധതി വഴി ഏറ്റവും കൂടുതൽ ധനസഹായം നൽകിയ ജില്ല എറണാകുളമാണ്. പദ്ധതി വഴി സഹായം ലഭിക്കാൻ സംരംഭം തുടങ്ങി ഒരുവർഷത്തിനുള്ളിൽ ഇ.എസ്.എസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. സ്ഥിരം മൂലധന നിക്ഷേപമാണ് പ്രധാന മാനദണ്ഡം. പരമാവധി 40 ലക്ഷം രൂപ വരെ പദ്ധതി വഴി സഹായം നൽകും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 41 അപേക്ഷകളിൽ സഹായം അനുവദിച്ചത്. ജനറൽ മാനേജർ പി.എ നജീബ്, വ്യവസായ വകുപ്പ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ,കെ എസ് ഐ ഡി സി, എൽഡിഎം ഓഫീസുകളിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.

Advertisement
Advertisement