സ്വത്തുതർക്കം: അനുജനെ കുത്തിക്കൊന്നു

Wednesday 19 June 2024 4:10 AM IST

കായംകുളം: സ്വത്ത് തർക്കത്തെത്തുടർന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷംവീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ സാദിഖ് (38) ആണ്‌ മരിച്ചത്. സംഭവത്തിൽ സഹോദരൻ ഷാജഹാനെ (41) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇരുവരും ഡ്രൈവർമാരാണ്.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു.സംഭവം. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാജഹാൻ, സാദിഖ് താമസിക്കുന്ന കുടുബവീട്ടിൽ മദ്യപിച്ചെത്തി സ്വത്തിന്റെ ഓഹരി ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ ഷാജഹാൻ കത്തിയെടുത്ത് കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. വിവാഹമോചിതനാണ് സാദിഖ്. കുടുംബവീട്ടിൽ സാദിഖും ഉമ്മ ഐഷയുമാണ് താമസം. സംഭവസമയത്ത് ഐഷ മകളുടെ വീട്ടിലായിരുന്നു.

Advertisement
Advertisement