റിട്ട. ലെഫ്റ്റനന്റ് കേണൽ എൻ.സി. നായർ അന്തരിച്ചു

Wednesday 19 June 2024 4:43 AM IST

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ആദ്യമായി വീരചക്ര പുരസ്കാരം നേടിയ റിട്ട. ലെഫ്റ്റനന്റ് കേണൽ എൻ.ചന്ദ്രശേഖരൻ നായർ (എൻ.സി നായർ, 90) അന്തരിച്ചു. കുമാരപുരം തോപ്പിൽ നഗർ 'ചന്ദ്രികയിൽ' ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.

1965ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിലെ സേവനത്തിനാണ് രാജ്യം വീരചക്ര പുരസ്കാരം നൽകി ആദരിച്ചത്. യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ എൻ.സി നായർക്ക് 31 വയസായിരുന്നു പ്രായം. 1964ൽ മദ്രാസ് എൻജിനിയേഴ്സ് ഗ്രൂപ്പിൽ സെക്കൻഡ് ലൂട്ടിണന്റായി കമ്മിഷൻ ചെയ്തു. യുദ്ധമുഖത്ത് സ്ഫോടക വസ്തുക്കൾ പോലുള്ള തടസങ്ങൾ നീക്കുന്നതിനും പാലങ്ങളും റോഡുകളും നിർമ്മിക്കുന്നതിനുമുള്ള മദ്രാസ് എൻജിനിയർ ഗ്രൂപ്പിന്റെ ചുമതല വഹിച്ചിരുന്നു. 1989ൽ ലെഫ്റ്റനന്റ് കേണലായി വിരമിച്ചു. ഭാര്യ: ചന്ദ്രിക നായർ, മക്കൾ: മീനാ നായർ, മീരാ നായർ, മീതാ മുഖർജി. മരുമക്കൾ: വിജയ് കുമാർ, രാജേഷ് അയ്യർ, തന്മയ് മുഖർജി.

Advertisement
Advertisement