വില്പനയിൽ ന്യൂ രാജസ്ഥാൻ വിജയക്കുതിപ്പ്

Wednesday 19 June 2024 12:12 AM IST

ടൈൽ വിപണിയിൽ വിഷ്ണുഭക്തന്റെ ജൈത്രയാത്ര 35 വർഷം പിന്നിടുന്നു

കൊച്ചി: സംസ്ഥാനത്തെ ടൈൽ വിപണിയിൽ കഠിനാദ്ധ്വാനത്തിലും വിശ്വാസ്യതയിലുമൂന്നി പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ടുകുതിക്കുകയാണ് ന്യൂ രാജസ്ഥാൻ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്. 35 വർഷമായി ഉപഭോക്താക്കളുടെ മനസറിഞ്ഞ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ വിഷ്ണുഭക്തന്റെ ദീർഘവീക്ഷണവും പരിശ്രമവുമാണ് ഉയരങ്ങൾ കീഴടക്കാൻ കരുത്തായത്. മികച്ച വില്പനയ്ക്കുള്ള അവാർഡിന് തുടർച്ചയായ എട്ടാംവർഷമാണ് വിഷ്ണു ഭക്തന് അംഗീകാരം ലഭിച്ചത്.

തുടക്കം

ടൈൽസിനും ഗ്രാനൈറ്റിനും പ്രൗഢിയും പ്രതാപവും കിട്ടുന്നതിന് മുൻപ് 'രാജസ്ഥാൻ മാർബിൾ രാജസ്ഥാൻ വിലയ്ക്ക്' എന്ന ടാഗ്‌ലൈനോടെ കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് മാർബിളുകൾ വില്പന തുടങ്ങിയതാണ് ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ വിജയം ഉറപ്പിച്ചത്. കണ്ണടച്ച് തുറക്കുന്ന വേഗതയിലായിരുന്നു കമ്പനിയുടെ വളർച്ച. കുറഞ്ഞ വിലയ്ക്ക് മാർബിൾ ലഭിച്ചതോടെ മൊസൈക്ക് വില്പന കുറഞ്ഞു. തൊട്ടുപിന്നാലെ ടൈൽസിന് പ്രിയമേറിയതോടെ മാറുന്ന കാലത്തിനൊപ്പം പിടിച്ചു നിൽക്കാൻ വിപണിയെ കുറിച്ച് കൂടുതൽ പഠനം നടത്തി വിഷ്ണുഭക്തൻ സ്ഥാപനത്തിന് പുതിയ വഴിതെളിച്ചു. അമിതലാഭത്തിന് പിന്നാലെ പോകാതെ കഴിവും ബുദ്ധിയും ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളാണ് വിജയമായത്.


ജന ഹ്യദയം കീഴടക്കുന്ന സേവനം
ടൈലുകളുടെ വില്പനയ്ക്കൊപ്പം ഉപഭോക്താക്കളുടെ തൃപ്തിയും ഉറപ്പിച്ചാണ് ന്യൂ രാജസ്ഥാൻ മാർബിൾസ് വിപണി വികസിപ്പിച്ചത്. ടൈൽസുകൾ ഷോറൂമുകളിൽ നിന്ന് നേരിട്ടെടുത്ത് ഹോൾസൈൽ വിലയ്ക്ക് വില്പന നടത്താമെന്നതാണ് പ്രത്യേകത. മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവാണ് കമ്പനി അവകാശപ്പെടുന്നത്. ടൈൽസ് വാങ്ങുന്നത് മുതൽ പുതിയ വീട്ടിൽ താമസം ആരംഭിക്കുന്നതുവരെ കമ്പനി ഒപ്പമുണ്ടാകും. ഇടയ്ക്ക് പരാതിയുണ്ടെങ്കിൽ ടൈൽസ് തിരിച്ചെടുക്കും. ഉപയോഗിക്കാത്ത ടൈലുകൾ തിരിച്ചുകൊണ്ടുവന്നാലും സ്വീകരിക്കും. ഇക്കാരണങ്ങളാൽ വാങ്ങിയവർ വീണ്ടും വാങ്ങുകയും മറ്റുള്ളവർക്ക് ന്യൂ രാജസ്ഥാൻ മാർബിൾസ് നിർദ്ദേശിക്കുകയും ചെയ്യുന്നു.

ചെറുകിടക്കാരുടെ വിശ്വാസം
ചെറുകിട കച്ചവടക്കാർക്കും ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും മൊത്തവിലയിൽ ഉത്പന്നങ്ങൾ നൽകിയപ്പോഴാണ് കച്ചവടത്തിൽ വൻ വർദ്ധനയുണ്ടായത്. പർച്ചേസ് കമ്പനികൾക്ക് അഡ്വാൻസ് പേയ്‌മെന്റ് നിർമ്മാണം തുടങ്ങുന്നതിന് രണ്ടുമാസം മുൻപ് കൊടുക്കുന്നതിനാൽ മികച്ച വിലയിളവ് നൽകാൻ ന്യൂ രാജസ്ഥാൻ മാർബിളിന് കഴിയുന്നു.

ജീവനക്കാർ കുടുംബാംഗങ്ങളെ പോലെ
പത്തു ഷോറൂമുകളിലായി 800ന് അടുത്ത് ജീവനക്കാരാണ് ന്യൂ രാജസ്ഥാൻ മാർബിൾസിൽ സ്വന്തം കുടുംബത്തെപ്പോലെ കഴിയുന്നത്. ജീവനക്കാർക്ക് ഏറെ സുരക്ഷിതത്വവും സ്‌നേഹവും പിന്തുണയും മനേജ്‌മെന്റ് തലത്തിൽ അവർക്ക് നൽകുന്നു. മൂവാറ്റുപുഴയിലാണ് ഏറ്റവും ഒടുവിൽ ഷോറൂം തുടങ്ങിയത്. 35 വർഷത്തിനിടെ ഒരിയ്ക്കൽ പോലും പർച്ചേസുകളും കച്ചവടവും മടുത്തിട്ടില്ലെന്ന് വിഷ്ണു ഭക്തൻ അഭിമാനത്തോടെ പറയുന്നു. കടബാദ്ധ്യതകളില്ലാതെ സമാധാനപരമായി മുന്നോട്ടുപോകാനാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.

കുടുംബം

ഭാര്യ ബീന വിഷ്ണു ഭക്തൻ, മക്കൾ ഡോ. സിബി(യു.എസ്), ബിബി (ബിസിനസ്). മരുമക്കൾ രൂപേഷ്, വിഷ്ണു പ്രദീപ്. ചെറുമക്കൾ റിത്വാൻ, അലോക്‌

Advertisement
Advertisement