വി.സി നിയമനം: ഗവർണർ സർക്കാരിനെതിരെ കേസിനില്ല, പകരം സത്യവാങ്മൂലം നൽകും, വിധികളിൽ വ്യക്തത തേടും

Wednesday 19 June 2024 12:00 AM IST

തിരുവനന്തപുരം: പതിനൊന്ന് സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് സർക്കാർ തടസം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഗവർണർ ഹൈക്കോടതിയിൽ റിട്ട്.ഹർജി നൽകില്ല. പകരം, വി.സിനിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലുള്ള മറ്റൊരു ഹർജി ജൂലായ് ഒന്നിന് പരിഗണിക്കുമ്പോൾ ഗവർണർ സർക്കാരിനെതിരെ സത്യവാങ്മൂലം നൽകും. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സെർച്ച് കമ്മിറ്റികളിലേക്ക് യൂണിവേഴ്സിറ്റികൾ പ്രതിനിധികളെ നൽകാത്ത സാഹചര്യത്തിൽ, അതൊഴിവാക്കി യു.ജി.സി ചട്ടപ്രകാരം സെർച്ച്കമ്മിറ്റിയുണ്ടാക്കി നിയമനം നടത്താൻ അനുവദിക്കണമെന്ന് ഗവർണർ ആവശ്യപ്പെടും. കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയുണ്ടാവണമെന്ന് മാത്രമാണ് അവരുടെ ചട്ടത്തിലുള്ളത്. ഗവർണറുടെ കേസ് വി.സിനിയമനം വൈകിപ്പിക്കുമെന്ന് മേയ്26ന് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി എല്ലായിടത്തും വി.സി നിയമനത്തിന് യു.ജി.സി, ചാൻസലർ പ്രതിനിധികൾ മാത്രമുള്ള രണ്ടംഗ സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ നിയമോപദേഷ്ടാവ് പി.ശ്രീകുമാർ ഗവർണർക്ക് ശുപാർശ നൽകിയിരുന്നതാണ്. എന്നാൽ സർക്കാരിനെതിരെ കേസുകൊടുക്കാൻ ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത് ഉപദേശിച്ചു. എന്നാൽ, അതിലെ അനൗചിത്യം ഡൽഹിയിലെ നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയതോടെ ഗവർണർ പിന്മാറുകയായിരുന്നു.

വാഴ്സിറ്റി ചട്ടപ്രകാരം ചാൻസലർ, യു.ജി.സി.,സർവകലാശാല എന്നിവയുടെ പ്രതിനിധികളുള്ള മൂന്നംഗസമിതിയാണ് വി.സി നിയമനത്തിനുള്ള പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്നൊരാളെ ഗവർണറാണ് നിയമിക്കേണ്ടത്. കേരള വാഴ്സിറ്റിയുടെ പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗകമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം, വാഴ്സിറ്റി പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ മുന്നോട്ടുപോവാമെന്ന് മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങളിൽ കോടതിയുടെ വ്യക്തതതേടും. വി.സിനിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

സ്ഥിരം വി.സി

രണ്ടിടത്ത് മാത്രം

ആരോഗ്യം, കാലിക്കറ്റ് വാഴ്സിറ്റികളിൽ മാത്രമാണ് സ്ഥിരംവി.സിയുള്ളത്.മറ്റിടങ്ങളിലെല്ലാം മുതിർന്ന പ്രൊഫസർമാർക്ക് ചുമതല നൽകിയിരിക്കുകയാണ്.

സ്ഥിരം വി.സിയില്ലാത്തതിനാൽ എല്ലായിടത്തും രാഷ്ട്രീയക്കാരുടെ ഭരണമാണ്. താത്കാലിക വി.സിമാർ തീരുമാനങ്ങളെടുക്കുന്നില്ല, അദ്ധ്യാപക നിയമനങ്ങളുമില്ല

പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​ ​ഗോ​ത്ര​വ​ർ​ഗ​ ​ക​മ്മി​ഷ​ൻ​:​

​പ​രാ​തി​ക​ൾ​ ​ന​ൽ​കു​ന്ന​തി​ന് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​വി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ​ ​ക​മ്മി​ഷ​നി​ൽ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​വി​ച്ചു.
ക​മ്മി​ഷ​നി​ൽ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​പ​രാ​തി​ക​ക്ഷി​ക​ളു​ടെ​ ​പേ​രും,​ ​പൂ​ർ​ണ​മാ​യ​ ​മേ​ൽ​വി​ലാ​സ​വും,​ ​ജി​ല്ല,​ ​പി​ൻ​കോ​ഡ് ​എ​ന്നി​വ​യും​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​അ​പേ​ക്ഷ​ക​ർ​ ​ഫോ​ൺ​/​മൊ​ബൈ​ൽ​ ​ന​മ്പ​രും​ ​ഇ​മെ​യി​ൽ​ ​(​ഉ​ണ്ടെ​ങ്കി​ൽ​)​ ​വി​ലാ​സ​വും​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​പ​രാ​തി​ക്കാ​ർ​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​യി​രി​ക്ക​ണം.​ ​ജാ​തി​വി​വ​ര​വും​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​വി​ഷ​യ​ത്തെ​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​പ​രാ​തി​ക​ളി​ന്മേ​ൽ​ ​ക​മ്മി​ഷ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കി​ല്ല.​ ​ക​മ്മി​ഷ​നെ​ ​നേ​രി​ട്ട് ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്ത് ​സ​മ​ർ​പ്പി​ക്കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​മാ​ത്ര​മേ​ ​നി​യ​മ​പ്ര​കാ​രം​ ​ക​മ്മി​ഷ​ന് ​ന​ട​പ​ടി​ ​എ​ടു​ക്കാ​ൻ​ ​സാ​ധി​ക്കു​ക​യു​ള്ളൂ.​ ​മ​റ്റ് ​ഓ​ഫീ​സു​ക​ളെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്ത് ​സ​മ​ർ​പ്പി​ക്കു​ന്ന​ ​അ​പേ​ക്ഷ​ക​ളു​ടെ​ ​പ​ക​ർ​പ്പി​ൻ​മേ​ൽ​ ​ക​മ്മി​ഷ​നി​ൽ​ ​ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കി​ല്ല.
പ​രാ​തി​ ​വി​ഷ​യം​ ​പൊ​ലീ​സ് ​ഇ​ട​പെ​ട​ലു​ക​ൾ​ ​ആ​വ​ശ്യ​മു​ള്ള​താ​ണെ​ങ്കി​ൽ,​ ​ഏ​ത് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലാ​ണെ​ന്നും​ ​ഏ​ത് ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടി​ന്റെ​ ​കീ​ഴി​ലാ​ണ് ​സ്റ്റേ​ഷ​ൻ​ ​എ​ന്നു​മു​ള്ള​ ​വി​വ​ര​വും​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​പ​ഞ്ചാ​യ​ത്ത് ​/​ ​മു​ൻ​സി​പ്പാ​ലി​റ്റി​ ​/​ ​ന​ഗ​ര​സ​ഭ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​ഞ്ചാ​യ​ത്ത് ​/​ ​മു​ൻ​സി​പ്പാ​ലി​റ്റി​ ​/​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​പേ​ര് ​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​വ​സ്തു​സം​ബ​ന്ധ​മാ​യ​ ​പ​രാ​തി,​ ​വ​ഴി​ത്ത​ർ​ക്കം​ ​എ​ന്നി​വ​യി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​/​ ​താ​ലൂ​ക്ക് ​ഓ​ഫീ​സ് ​എ​ന്നി​വ​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.
ഏ​തെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ​യോ​ ​അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ​യോ​ ​ബാ​ങ്കി​നെ​തി​രെ​യോ​ ​ആ​ണ് ​പ​രാ​തി​യെ​ങ്കി​ൽ​ ​ആ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​വ്യ​ക്ത​മാ​യ​ ​പേ​രും​ ​മേ​ൽ​വി​ലാ​സ​വും​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​പ​രാ​തി​ ​വ്യ​ക്തി​ക​ൾ​ക്കോ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ​ ​എ​തി​രെ​യാ​ണെ​ങ്കി​ൽ​ ​അ​വ​രു​ടെ​ ​പേ​രും​ ​മേ​ൽ​വി​ലാ​സ​വും,​ ​ഫോ​ൺ​ ​ന​മ്പ​രും​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​ഇ​മെ​യി​ൽ​ ​മു​ഖാ​ന്ത​ര​വും​ ​അ​ല്ലാ​തെ​യും​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​പ​രാ​തി​ക​ക്ഷി​ ​ഒ​പ്പ് ​രേ​ഖ​പ്പെ​ടു​ത്ത​ണം.​ ​ഇ​മെ​യി​ൽ​ ​പ​രാ​തി​ക​ളി​ൽ​ ​ഡി​ജി​റ്റ​ൽ​ ​സി​ഗ്‌​നേ​ച്ച​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നും​ ​ര​ജി​സ്ട്രാ​ർ​ ​അ​റി​യി​ച്ചു.

പ്ര​ഭു​ ​വാ​ര്യ​ർ​ക്ക് ​റോ​യ​ൽ​ ​ക്ള​ബ്
എ​ക്‌​സ​ല​ൻ​സ് ​അ​വാ​ർ​ഡ്

കൊ​ച്ചി​:​ ​തൃ​പ്പൂ​ണി​ത്തു​റ​ ​റോ​യ​ൽ​ ​ക്‌​ള​ബ്ബി​ന്റെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​എ​ക്‌​സ​ല​ൻ​സ് ​അ​വാ​ർ​ഡ് ​കേ​ര​ള​ ​കൗ​മു​ദി​ ​കൊ​ച്ചി​-​ ​തൃ​ശൂ​ർ​ ​യൂ​ണി​റ്റ് ​ചീ​ഫ് ​പ്ര​ഭു​ ​വാ​ര്യ​ർ​ക്ക്.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഹോ​ട്ട​ൽ​ ​പാ​ല​സി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​റോ​ട്ട​റി​ 3201​ ​ഡി​സ്ട്രി​ക്ട് ​ഡ​യ​റ​ക്ട​ർ​ ​അ​ര​വി​ന്ദ്,​ ​അ​സി​സ്റ്റ​ന്റ് ​ഗ​വ​ർ​ണ​ർ​ ​റോ​ഷ്‌​ന​ ​ഫി​റോ​സ്,​ ​ജി.​ജി.​ആ​ർ​ ​വി​നോ​ദ് ​മേ​നോ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​പു​ര​സ്‌​കാ​രം​ ​സ​മ്മാ​നി​ക്കും.​ ​റോ​ട്ട​റി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​റോ​യ​ൽ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​അ​ദ്ധ്യ​ക്ഷ​നാ​കും.

25​ ​വ​ർ​ഷ​മാ​യി​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്തു​ള്ള​ ​പ്ര​ഭു​ ​വാ​ര്യ​ർ​ 17​ ​വ​ർ​ഷ​മാ​യി​ ​കേ​ര​ള​കൗ​മു​ദി​ ​പ​ത്രാ​ധി​പ​സ​മി​തി​ ​അം​ഗ​മാ​ണ്.​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​ ​വാ​ർ​ത്ത​ക​ളി​ലൂ​ടെ​ ​നി​ര​വ​ധി​പേ​ർ​ക്ക് ​സ​ഹാ​യ​മെ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​താ​ണ് ​പു​ര​സ്‌​കാ​ര​ത്തി​ന് ​അ​ർ​ഹ​നാ​ക്കി​യ​ത്.

Advertisement
Advertisement